50,000 രൂപയാണോ പ്രതിമാസ ശമ്പളം?; 2.5 കോടി രൂപ സമ്പാദിക്കാം, അറിയാം ഇപിഎഫ് 'മായാജാലം'

ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന്റെ ഏറ്റവും വിശ്വസനീയമായ വിരമിക്കല്‍ ഓപ്ഷനുകളില്‍ ഒന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്).
EPF Contribution
EPF Contributionപ്രതീകാത്മക ചിത്രം
Updated on
1 min read

ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന്റെ ഏറ്റവും വിശ്വസനീയമായ വിരമിക്കല്‍ ഓപ്ഷനുകളില്‍ ഒന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). സര്‍ക്കാര്‍ പിന്തുണയുള്ള ഫണ്ടിലേക്കുള്ള പതിവ് വിഹിതം 35 വര്‍ഷം തുടര്‍ന്നാല്‍ ഏകദേശം 2.5 കോടി രൂപയുടെ വിരമിക്കല്‍ ഫണ്ട് കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രതിമാസ ശമ്പളം 50,000 രൂപ ലഭിക്കുന്നവര്‍ക്ക് പോലും കോടീശ്വരനാകാന്‍ ഇതുവഴി സാധിക്കും.

കോമ്പൗണ്ടിംഗ്, തൊഴിലുടമയുടെ വിഹിതം, സര്‍ക്കാരിന്റെ വിഹിതം എന്നിവയാണ് ഈ പദ്ധതിയുടെ ശക്തി. വിപണിയിലെ ചാഞ്ചാട്ടത്തില്‍ നിന്ന് മുക്തമാണ് എന്നതിനാല്‍ ദീര്‍ഘകാല സാമ്പത്തിക സുരക്ഷയ്ക്കും ഇത് ഏറെ പ്രയോജനം ചെയ്യുന്നതാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ആണ് ഇപിഎഫിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഇത് ഒരു ജീവനക്കാരന്റെ കരിയറില്‍ സ്ഥിരമായ വിരമിക്കല്‍ സമ്പാദ്യം ഉറപ്പാക്കാന്‍ സഹായിക്കുന്നു.

ജീവനക്കാര്‍ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 12 ശതമാനമാണ് ഇപിഎഫിലേക്ക് അടയ്ക്കുന്നത്. ഈ തുകയ്ക്ക് തുല്യമായ തുക തൊഴിലുടമയും സംഭാവന ചെയ്യുന്നു. എന്നിരുന്നാലും, തൊഴിലുടമയുടെ വിഹിതം വിഭജിക്കപ്പെട്ടിരിക്കുന്നു. 33 ശതമാനം ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയിലേക്കും 67 ശതമാനം ഇപിഎഫ് അക്കൗണ്ടിലേക്കുമാണ് പോകുന്നത്.

ഉദാഹരണമായി 50,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന്റെ 12 ശതമാനമായ ആറായിരം രൂപയാണ് ഇപിഎഫ് അക്കൗണ്ടിലേക്ക് പോകുക. തൊടിലുടമയുടെ സംഭാവനയും സമാനമായ നിലയിലാണ്. എങ്കിലും തൊഴിലുടമയുടെ വിഹിതത്തിന്റെ 33 ശതമാനം ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റും. 1250 രൂപയാണ് ഇത്തരത്തില്‍ പെന്‍ഷന്‍ പദ്ധതിയിലേക്ക് പോകുക. അങ്ങനെയെങ്കില്‍ ഇപിഎഫിലേക്കുള്ള പ്രതിമാസ വിഹിതം 6,000 രൂപ + 4,750 രൂപ (തൊഴിലുടമയുടെ) ചേര്‍ന്ന് 10,750 രൂപ ആയിരിക്കും.

EPF Contribution
മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീമിന്റെ പ്രത്യേതകള്‍

ഈ സ്ഥിരമായ വരവ് ദീര്‍ഘകാല സമ്പത്ത് സ്വായത്തമാക്കാന്‍ സഹായിക്കും. കോമ്പൗണ്ടിങ് ആണ് ഇതിന്റെ ശക്തി. 35 വര്‍ഷത്തെ കരിയറില്‍ ആകെ നിക്ഷേപം 45.15 ലക്ഷം രൂപയാണ് വരിക. പ്രതിമാസ വിഹിതം 10,750 രൂപ കണക്കാക്കിയാണ് ഈ തുക കണക്കുകൂട്ടിയത്. പ്രതിവര്‍ഷം 8.25 ശതമാനം (നിലവിലെ പലിശ നിരക്ക്) പലിശ വരുമാനം കണക്കാക്കിയാല്‍ വരുമാനം 2.09 കോടി രൂപയായിരിക്കും. അങ്ങനെയെങ്കില്‍ 35 വര്‍ഷം കഴിഞ്ഞാല്‍ ലഭിക്കുന്ന മെച്യുരിറ്റി കോര്‍പ്പസ് ഏകദേശം 2.54 കോടി രൂപയായിരിക്കുമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

EPF Contribution
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം; അറിയേണ്ടത് ഇത്രമാത്രം
Summary

How Rs 50,000 Salary Can Help You Build Rs 2.5 Crore Retirement Corpus Through EPF

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com