പാന്‍ കാര്‍ഡ് നഷ്ടമായോ?, ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

സാമ്പത്തിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ തിരിച്ചറിയല്‍ രേഖകളില്‍ പ്രധാനപ്പെട്ടതാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍)
PAN card
PAN cardഫയൽ
Edited By:
Updated on
1 min read

സാമ്പത്തിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ തിരിച്ചറിയല്‍ രേഖകളില്‍ പ്രധാനപ്പെട്ടതാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍). നിക്ഷേപം നടത്തുക, ബാങ്ക് അക്കൗണ്ട് ആരംഭിക്കുക, തുടങ്ങി വിവിധ ധനകാര്യ സേവനങ്ങള്‍ക്ക് ആദ്യം ആവശ്യപ്പെടുന്നത് പാന്‍ ആണ്. പാന്‍ കാര്‍ഡ് മോഷണം പോകുകയോ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ എന്തു ചെയ്യണം? ഡ്യുപ്ലിക്കേറ്റ് പാന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ചുവടെ:

ഒറിജിനല്‍ പാന്‍ കാര്‍ഡിന്റെ അതേ പകര്‍പ്പാണ് ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡ്. ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡിനായി ഓണ്‍ലൈനായി അപേക്ഷിക്കുന്നവിധം താഴെ:

Protean (എന്‍എസ്ഡിഎല്‍) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ടാക്‌സ് മോഡണൈസേഷന് കീഴിലുള്ള പാന്‍ തെരഞ്ഞെടുക്കുക

‘Apply Now' എന്നതില്‍ ക്ലിക്ക് ചെയ്യുക. പുതിയ പേജിലേക്കാണ് റീഡയറക്ട് ചെയ്യുക

ഡ്രോപ്പ്ഡൗണില്‍ നിന്ന് 'റീപ്രിന്റ് ഓഫ് പാന്‍ കാര്‍ഡ്' എന്നത് തെരഞ്ഞെടുക്കുക. തുടര്‍ന്ന് ആപ്ലിക്കേഷന്‍ കാറ്റഗറി സെലക്ട് ചെയ്യുക

വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിക്കുക

ഒടുവില്‍ സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക

UTIITSL പോര്‍ട്ടല്‍ വഴിയും ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്.

ഓഫ്‌ലൈനായി എങ്ങനെ അപേക്ഷിക്കാം?

PAN CR-01ഫോം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കുക

വലിയ അക്ഷരങ്ങളിലും കറുത്ത മഷി ഉപയോഗിച്ചും അപേക്ഷാ ഫോ പൂരിപ്പിക്കുക

വ്യക്തിഗത അപേക്ഷകള്‍ക്ക് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ആവശ്യമാണ്. ഇതിന് കുറുകെ ഒപ്പിടണം. മുഖം മറയരുത്.

ഫോമിലെ മറ്റെല്ലാ വിവരങ്ങളും പൂരിപ്പിച്ച് ആവശ്യമായ സ്ഥലത്ത് ഒപ്പുവെയ്‌ക്കേണ്ടതാണ്

പാന്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ അപേക്ഷയും ആവശ്യമായ രേഖകളും സമര്‍പ്പിക്കുക. പണമടയ്ക്കുമ്പോള്‍ 15 അക്കമുള്ള ഒരു അക്‌നോളജ്‌മെന്റ് നമ്പര്‍ ലഭിക്കും.

ഫെസിലിറ്റേഷന്‍ സെന്റര്‍ അപേക്ഷ ഇന്‍കം ടാക്‌സ് പാന്‍ സര്‍വീസസ് യൂണിറ്റിലേക്ക് കൈമാറും

ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡ് ലഭിക്കാന്‍ 15 ദിവസം മുതല്‍ 20 ദിവസം വരെ എടുക്കും

ആവശ്യമായ രേഖകള്‍:

നിലവിലുള്ള പാന്‍ നമ്പര്‍

തിരിച്ചറിയല്‍ രേഖ

മേല്‍വിലാസം തെളിയിക്കുന്ന രേഖ

ജനനത്തീയതി തെളിയിക്കുന്ന രേഖ

പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

ഡൗണ്‍ലോഡ് ചെയ്യുന്ന വിധം?

Protean (എന്‍എസ്ഡിഎല്‍) അല്ലെങ്കില്‍ UTIITSL വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇ- പാന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം ഡൗണ്‍ലോഡ് പിഡിഎഫ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

PAN card
മൂന്ന് മാസം കൂടുമ്പോള്‍ 1.23 ലക്ഷം രൂപ 'പെന്‍ഷന്‍'; സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമില്‍ ഇങ്ങനെ നിക്ഷേപിക്കൂ!
PAN card
മുതിര്‍ന്ന പൗരനാണോ?, അഞ്ചോ പത്തോ ലക്ഷം കൈയിലുണ്ടോ?; മികച്ച എഫ്ഡി റിട്ടേണ്‍ ഏത് ബാങ്കില്‍?
Summary

How to Apply for a Duplicate PAN Card:Complete Step-by-Step Guide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com