സ്റ്റോറേജ് സ്‌പെയ്‌സ് ഇല്ലേ?; വാട്‌സ്ആപ്പിലെ സംവിധാനം ഉപയോഗിക്കാം

ഫോട്ടോകള്‍, വീഡിയോകള്‍ അടക്കമുള്ള മീഡിയ ഫയലുകള്‍ സ്റ്റോറേജിന്റെ സ്ഥലം അപഹരിക്കുന്നത് സര്‍വ സാധാരണമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്ന് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. വളരെ എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ സാധിക്കും എന്നതാണ് വാട്‌സ്ആപ്പിനെ കൂടുതല്‍ ജനകീയമാക്കിയത്. അതുകൊണ്ട് തന്നെ ഓരോ ദിവസവും നിരവധി മീഡിയ ഫയലുകളാണ് പങ്കുവെയ്ക്കപ്പെടുന്നത്. ഫോട്ടോകള്‍, വീഡിയോകള്‍ അടക്കമുള്ള മീഡിയ ഫയലുകള്‍ സ്റ്റോറേജിന്റെ സ്ഥലം അപഹരിക്കുന്നത് സര്‍വ സാധാരണമാണ്. ഇത് ക്ലിയര്‍ ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. എന്നാല്‍ ഏത് ഫയലാണ് കൂടുതല്‍ ഡേറ്റ എടുക്കുന്നത് എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ടൂള്‍ വാട്‌സ്ആപ്പിനുണ്ട്. വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഫയലുകളെ തരംതിരിക്കാന്‍ സഹായിക്കുന്നതാണ് ടൂള്‍.

വാട്‌സ്ആപ്പില്‍ സ്‌റ്റോറേജ് സ്‌പെയ്‌സ് ക്ലിയര്‍ ചെയ്യുന്ന വിധം:

ചാറ്റ് ടാബില്‍ വലതുവശത്തുള്ള മൂന്ന് ഡോട്ടില്‍ ടാപ്പ് ചെയ്യുക

സെറ്റിങ്‌സ് തെരഞ്ഞെടുക്കുക

സെറ്റിങ്‌സില്‍ സ്റ്റോറേജ് ആന്റ് ഡേറ്റ തെരഞ്ഞെടുക്കുക

മാനേജ് സ്‌റ്റോറേജ് ടാപ്പ് ചെയ്യുക

ഫോര്‍വേര്‍ഡഡ് മെനി ടൈംസ്, ലാര്‍ജര്‍ ദാന്‍ ഫൈവ് എംബി എന്നി കാറ്റഗറികള്‍ കാണാം

സ്റ്റോറേജ് സ്‌പെയ്‌സ് കൂടുതല്‍ എടുക്കുന്ന ഫയലുകള്‍ വേര്‍തിരിച്ച് കാണാം

ആവശ്യമായവ തെരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യുക

സെര്‍ച്ച് ടാപ്പ് ചെയ്ത് ഫോട്ടോ, വീഡിയോ, ഡോക്യുമെന്റ് എന്നി കാറ്റഗറികളില്‍ ഒന്ന് തെരഞ്ഞെടുത്ത് ആവശ്യമായവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനവും വാട്‌സ്ആപ്പിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com