ട്രാപ്പില്‍ വീഴല്ലേ.. അക്കൗണ്ട് കാലിയാകും; വ്യാജവെബ്‌സൈറ്റുകളെ എങ്ങനെ തിരിച്ചറിയാം, അറിയേണ്ടതെല്ലാം

fake website
fake websiteഫയൽ
Edited By:
Updated on
1 min read

ഓണ്‍ലൈന്‍ ഷോപ്പിങ്ങ് മേഖലയിലെ വളര്‍ച്ചക്കൊപ്പം വ്യാജവെബ്‌സൈറ്റുകളും തട്ടിപ്പുകളും ഉപയോക്താക്കള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വ്യാജവെബ്‌സൈറ്റിലേക്ക് ഉപയോക്താവിനെ എത്തിച്ച് വ്യക്തിവിവരങ്ങള്‍ ശേഖരിച്ച് വ്യാജന്‍മാര്‍ വലിയ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെ എങ്ങനെ തിരിച്ചറിയാം.

ഒരു വ്യാജ വെബ്സൈറ്റ് എങ്ങനെ തിരിച്ചറിയാം?

  • ആദ്യമായി വെബ്‌സൈറ്റിന്റെ URL ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക.

  • സുരക്ഷിത വെബ്‌സൈറ്റുകള്‍ സാധാരണയായി https:// യില്‍ തുടങ്ങുന്നു.

  • വെബ്‌സൈറ്റിന്റെ പേരില്‍ എന്തെങ്കിലും അക്ഷരത്തെറ്റുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുക.

  • സൈബര്‍ തട്ടിപ്പുകാര്‍ പലപ്പോഴും സമാനമായ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് ആളുകളെ കബളിപ്പിക്കാറുണ്ട്.

  • വെബ്‌സൈറ്റിന്റെ അഡ്രസ് ബാറിലെ പാഡ്‌ലോക്ക് ചിഹ്നം(Padlock icon) നോക്കുക.

  • വെബ്‌സൈറ്റ് വിലാസം https:// എന്നതില്‍ തുടങ്ങണം.

  • ആവര്‍ത്തിച്ചുള്ള പോപ്പ്-അപ്പ് പരസ്യങ്ങളോ അമിതമായ ക്ലിക്ക് പ്രഷറോ ഒരു വ്യാജ വെബ്‌സൈറ്റിനെ സൂചിപ്പിക്കാം.

  • വെബ്‌സൈറ്റിന്റെ 'Contact Us', 'About Us' എന്നീ പേജുകള്‍ ശ്രദ്ധിക്കുക.

  • ശരിയായ ഫോണ്‍ നമ്പര്‍, ഇമെയില്‍, വിലാസം എന്നിവയാണോ നല്‍കിയിരിക്കുന്നത് എന്ന് പരിശോധിക്കുക. അതില്‍ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാല്‍ ജാഗ്രത പാലിക്കുക.

  • സൗജന്യ സമ്മാനങ്ങള്‍, ഒറ്റ ക്ലിക്കില്‍ സര്‍ക്കാര്‍ ജോലികള്‍, വളരെ കുറഞ്ഞ വിലയ്ക്ക് വിലകൂടിയ സാധനങ്ങള്‍ തുടങ്ങിയ ഓഫറുകള്‍ പലപ്പോഴും സൈബര്‍ തട്ടിപ്പിന്റെ ഭാഗമാകാം.

  • വെബ്‌സൈറ്റ് വിശ്വസനീയമാണെന്ന് തോന്നിയതിന് ശേഷം മാത്രം ബാങ്കിങ് വിശദാംശങ്ങള്‍, ഒടിപി അല്ലെങ്കില്‍ പാസ് വേഡ് പങ്കിടുക.

  • ഇത്തരത്തില്‍ സംശയം തോന്നുന്ന സൂചനകള്‍ ലഭിച്ചാല്‍ ഉടന്‍ അത്തരം വെബ്‌സൈറ്റുകളില്‍ നിന്ന് പുറത്തിറങ്ങുക

Summary

How to identify fake websites

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com