പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്ത്യന്‍ ട്രാക്കുകള്‍ കീഴടക്കാന്‍ ഹ്രൈഡജന്‍ ട്രെയിനുകള്‍ വരുന്നു; അടുത്ത വര്‍ഷം ഈ പാതയില്‍ ഓടും 

അടുത്ത വര്‍ഷം ഹരിയാനയിലെ ജിന്‍ഡില്‍ നിന്നാണ് ട്രെയിനിന്റെ ആദ്യ യാത്ര ആരംഭിക്കുക
Published on

ന്യൂഡല്‍ഹി:  രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിന്‍ വരുന്നു. അടുത്ത വര്‍ഷം ഹരിയാനയിലെ ജിന്‍ഡില്‍ നിന്നാണ് ട്രെയിനിന്റെ ആദ്യ യാത്ര ആരംഭിക്കുക. ട്രാക്ക് പരിസ്ഥിതി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ടാണ് ഹൈഡ്രജന്‍ ട്രെയിന്‍ അവതരിപ്പിക്കുന്നത്. ജിന്‍ഡില്‍ നിന്ന് സോനിപട്ടിലേക്കാണ് ട്രെയിന്‍ ഓടിക്കുക.

നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ശോഭന്‍ ചൗധരി കഴിഞ്ഞ ദിവസം ഹരിയാനയിലെ ജിന്‍ഡ് ജില്ലയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ പ്ലാന്റ് ജിന്‍ഡ് ജില്ലയിലെ റെയില്‍വേ ജംഗ്ഷനു സമീപം സ്ഥാപിക്കും. പ്ലാന്റിന്റെ വികസനം അവസാന ഘട്ടത്തിലെത്തിയതായും ജലത്തില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. 

ആദ്യത്തെ ട്രെയിനിന് എട്ട് ബോഗികളാണ് ഉണ്ടാവുക. ഹൈഡ്രജന്‍ ട്രെയിനുകള്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരം ഹൈഡ്രജന്‍ ഇന്ധന സെല്ലുകളാണ് ഉപയോഗിക്കുന്നത്. ഈ സെല്ലുകള്‍ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. ഇത് മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ട്രെയിന്‍ ഓടിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com