

ന്യൂഡല്‍ഹി: കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സംബന്ധിച്ച് വിവാഹം എന്നത് ഒരു ആഘോഷമാണ്. വിവാഹത്തിന് സമ്മാനങ്ങള്‍ നല്‍കുന്നത് പതിവ് രീതിയാണ്. ആദായനികുതി വകുപ്പിനെ സംബന്ധിച്ച് വിവാഹ സമ്മാനങ്ങളെ വെറും സമ്മാനങ്ങള്‍ മാത്രമായിട്ടല്ല കാണുന്നത്. ഇവ വരുമാന സ്രോതസ്സുകള്‍ കൂടിയാണ്. അതിനാല്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇവ അതില്‍ രേഖപ്പെടുത്തണമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.
വിവാഹ സമ്മാനങ്ങളുടെ നികുതി കണക്കാക്കുന്നത് അതിന്റെ മൂല്യം, ആരാണ് സമ്മാനം നല്‍കിയത്, ഉള്‍പ്പെട്ട കക്ഷികള്‍ എന്നിങ്ങനെ ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വിവാഹ സമ്മാനത്തിന് എത്ര നികുതി അടയ്ക്കണമെന്ന് മനസ്സിലാക്കാന്‍, ഇന്ത്യയിലെ ആദായ നികുതി നിയമങ്ങള്‍ അനുസരിച്ച് സമ്മാനത്തിന്റെ നിര്‍വചനം ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.
ഒരു വ്യക്തിയോ ഒരു സ്ഥാപനമോ മറ്റൊരു വ്യക്തിക്ക് സ്വമേധയാ ജംഗമമോ സ്ഥാവരമോ ആയ വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിനെ സമ്മാനം എന്ന് വിളിക്കുന്നു. ഒരു സമ്മാനം പണം, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍, സ്റ്റോക്ക് അല്ലെങ്കില്‍ സ്വര്‍ണ്ണം എന്നിവയുള്‍പ്പെടെ ഏത് രൂപത്തിലും ആകാം.
വിവാഹ സമ്മാനങ്ങള്‍ക്ക് നികുതി നല്‍കേണ്ടതുണ്ടോ?
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 56 പ്രകാരം നികുതിദായകന് ലഭിക്കുന്ന വിവാഹ സമ്മാനങ്ങള്‍ അത് പണമായാലും സ്വര്‍ണ്ണമായാലും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. വിവാഹം ഒഴികെയുള്ള സന്ദര്‍ഭങ്ങളില്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, സഹോദരങ്ങളുടെ പങ്കാളികള്‍ തുടങ്ങിയ അടുത്ത കുടുംബാംഗങ്ങള്‍ നല്‍കുന്ന സമ്മാനങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും. ഉദാഹരണത്തിന്, പിതാവില്‍ നിന്ന് വിവാഹ സമ്മാനമായി 10 ലക്ഷം രൂപ ലഭിക്കുകയാണെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നികുതി ചുമത്തില്ല.
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 56 പ്രകാരം നികുതി ഇളവ് ലഭിക്കുന്ന വിവാഹ സമ്മാനങ്ങളുടെ ലിസ്റ്റ് ഇതാ:
ബന്ധുക്കളില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍
ബന്ധുക്കളല്ലാത്തവരില്‍ നിന്ന് ലഭിച്ച 50,000 രൂപ വരെയുള്ള സമ്മാനങ്ങള്‍
അനന്തരാവകാശമായി ലഭിച്ചതോ വില്‍പത്രമായോ ലഭിച്ച സമ്മാനങ്ങള്‍
വിവാഹസമയത്ത് ലഭിക്കുന്ന സമ്മാനങ്ങള്‍, പണം, സ്വര്‍ണം, UPI അല്ലെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫറുകള്‍ എന്നിവ ഉള്‍പ്പെടെ
വിവാഹ സമ്മാനത്തിന് ഐടിആര്‍ എങ്ങനെ ഫയല്‍ ചെയ്യാം?
വിവാഹ സമ്മാനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മൂല്യം പരിഗണിക്കാതെ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അവ രേഖപ്പെടുത്തണം.വിവാഹ സമ്മാനങ്ങളെ വരുമാനമായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍ ദമ്പതികള്‍ മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനമായി കണക്കാക്കി ഐടിആര്‍-2 അല്ലെങ്കില്‍ ഐടിആര്‍-3 ല്‍ ഇത് വെളിപ്പെടുത്തേണ്ടതുണ്ട്. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വിവാഹസമയത്ത് ലഭിക്കുന്ന പണം വിവാഹത്തീയതിയോട് അടുത്ത് നിക്ഷേപിക്കണമെന്നാണ് നവദമ്പതികള്‍ക്കുള്ള നിര്‍ദേശം. നികുതി കണക്കുകൂട്ടലുകള്‍ എളുപ്പമാക്കുന്നതിന് അവര്‍ക്ക് ലഭിച്ച എല്ലാ വിവാഹ സമ്മാനങ്ങളുടെയും രേഖ സൂക്ഷിക്കുന്നതും നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
