

ന്യൂഡൽഹി: ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്‌സ് പുതിയ ഫോൺ ആഗോളവിപണിയിൽ അവതരിപ്പിച്ചു. ഹോട്ട് 50 പ്രോ എന്ന പേരിലുള്ള ഫോൺ മൂന്ന് കളർ ഓപ്ഷനാണ് വാഗ്ദാനം ചെയ്യുന്നത്. MediaTek Helio G100 SoC, എട്ടു ജിബി റാമും 256ജിബി വരെ സ്റ്റോറേജുമുള്ള ഫോണിനുള്ളത് 6.78 ഇഞ്ച് ഡിസ്‌പ്ലേയാണ്. 5,000 എംഎഎച്ച് ബാറ്ററിയും വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായി IP54 റേറ്റിങ്ങുമുള്ള ഫോണിൽ 50 മെഗാപിക്‌സൽ പിൻ കാമറ യൂണിറ്റുമുണ്ട്.
ഗ്ലേസിയർ ബ്ലൂ, സ്ലീക്ക് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നി നിറങ്ങളാണ് ഫോൺ വിപണിയിൽ എത്തുക. ഇൻഫിനിക്സ് ഹോട്ട് 50 പ്രോ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14.5-ൽ ആണ് പ്രവർത്തിക്കുക. 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+(1,080x2,436 പിക്സലുകൾ) AMOLED IPS LTPS ഡിസ്‌പ്ലേ, 120Hz വരെ റിഫ്രഷ് നിരക്കും 1,800nits പീക്ക് തെളിച്ചവും ഇതിനുണ്ട്. സെൽഫി ഷൂട്ടർക്കായി ഡിസ്‌പ്ലേയിൽ ഒരു ഹോൾ പഞ്ച് കട്ട്ഔട്ട് ഉണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഓൺബോർഡ് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാം. 8 ജിബി റാം 16 ജിബി വരെ വികസിപ്പിക്കാനും സാധിക്കും.
പിൻ കാമറ സജ്ജീകരണത്തിൽ 50-മെഗാപിക്സൽ Hi-5022Q പ്രൈമറി സെൻസറും 2-മെഗാപിക്സൽ സെക്കൻഡറി ഷൂട്ടറും ഉൾപ്പെടുന്നു. 8 മെഗാപിക്സൽ സെൽഫി കാമറയാണ് മറ്റൊന്ന്. ഇതിൽ Iഇൻഫിനിക്‌സ് എഐ സവിശേഷതകളും സംയോജിപ്പിച്ചിരിക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് 5.4, NFC, FM റേഡിയോ, 3.5mm ഓഡിയോ ജാക്ക്, OTG, USB Type-C പോർട്ട്, Wi-Fi എന്നിവ ഉൾപ്പെടുന്നു. ഇ-കോമ്പസ്, ജി-സെൻസർ, ഗൈറോസ്കോപ്പ്, ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോർഡിലെ സെൻസറുകൾ. ഡിടിഎസ് സൗണ്ടിനെ പിന്തുണയ്ക്കുന്ന ഡ്യുവൽ സ്പീക്കറുകളും ഫോണിൽ ഉണ്ട്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് 7.4 എംഎം കനവും 190 ഗ്രാം ഭാരവുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates