ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ പലിശ വരുമാനം; അറിയാം കെഎസ്എഫ്ഇ എഫ്ഡി പ്ലാന്‍

100 ശതമാനം സുരക്ഷിതമായ കെഎസ്എഫ്ഇ എന്ന ഓപ്ഷനെ ഗൗരവത്തോടെ കാണുന്നവര്‍ കുറവാണ്
ksfe fixed deposit
ksfe fixed depositfile
Edited By:
Updated on
1 min read

നിക്ഷേപിക്കുന്ന പണത്തില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെടാതെ 100 ശതമാനം സുരക്ഷയും വലിയ തോതിലുള്ള വരുമാന നേട്ടവും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനാല്‍ തന്നെ സര്‍ക്കാര്‍ നിക്ഷേപ പദ്ധതികള്‍ക്കും ബാങ്ക് നിക്ഷേപങ്ങള്‍ക്കും പിന്നാലെ പോകുന്നവരാണ് ഭൂരിഭാഗം ആളുകളും. അതിനിടെ 100 ശതമാനം സുരക്ഷിതമായ കെഎസ്എഫ്ഇ എന്ന ഓപ്ഷനെ ഗൗരവത്തോടെ കാണുന്നവര്‍ കുറവാണ്.

രാജ്യത്ത് ആര്‍ബിഐയുടെ കീഴില്‍ വരാത്ത ചുരുക്കം ചില ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ് കെഎസ്എഫ്ഇ. കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം 100 ശതമാനം സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണ്. എന്നാല്‍ മികച്ച റിട്ടേണ്‍ ലഭിക്കാന്‍ കെഎസ്എഫ്ഇയുടെ സ്ഥിര നിക്ഷേപ പദ്ധതിയെയും ആശ്രയിക്കാവുന്നതാണ്.

കെഎസ്എഫ്ഇ നിലവില്‍ അവരുടെ ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പദ്ധതി വഴി ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ പലിശ വരുമാനം സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന് ഏകദേശം 12.90 ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്. കെഎസ്എഫ്ഇയുടെ രണ്ടു വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശയാണ് ലഭിക്കുക. മൂന്ന് വര്‍ഷത്തേയ്ക്കാണെങ്കില്‍ 7.25 ശതമാനം പലിശയാണ് നല്‍കുന്നത്. പ്രതിമാസം വരുമാനം കിട്ടുന്ന തരത്തില്‍ പലിശ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 10,000ന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് മാസംതോറും പലിശ പിന്‍വലിക്കാന്‍ സാധിക്കും. ഇത് സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ്.

ksfe fixed deposit
റോഡ് അപകടം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വി ടു വി സാങ്കേതികവിദ്യ എന്ത്?; അറിയാം വിശദമായി
ksfe fixed deposit
ഇഎംഐ അതേപോലെ തുടരും; പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്
Summary

Interest income of Rs 1 lakh in a year; Know about KSFE FD plan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com