വെറും 15 മാസത്തില്‍ താഴെ, 42,000 രൂപ പലിശ വരുമാനം; അറിയാം പൊതുമേഖല ബാങ്കുകളിലെ സ്‌പെഷ്യല്‍ എഫ്ഡി സ്‌കീമുകള്‍

നിലവില്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപ നിരക്ക് അത്ര ആകര്‍ഷണീയമല്ല
 Fixed Deposit scheme
Fixed Deposit schemefile
Edited By:
Updated on
2 min read

മുംബൈ: നിലവില്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപ നിരക്ക് അത്ര ആകര്‍ഷണീയമല്ല. അതിനാല്‍ സാധാരണ സ്ഥിര നിക്ഷേപ പദ്ധതികളെക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കുന്ന സ്പെഷ്യല്‍ നിക്ഷേപ പദ്ധതികളെയാണ് നിക്ഷേപകര്‍ ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നത്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നി ബാങ്കുകള്‍ ആകര്‍ഷണീയമായ പലിശനിരക്കുകളോടെ നിര്‍ദിഷ്ട കാലാവധിയുള്ള സ്പെഷ്യല്‍ നിക്ഷേപ പദ്ധതികള്‍ നല്‍കി വരുന്നുണ്ട്.

ബാങ്ക് ഓഫ് ബറോഡയുടെ bob Square Drive Deposit Scheme

444 ദിവസം കാലാവധിയുള്ള ഈ സ്പെഷ്യല്‍ എഫ്ഡിയില്‍ നിക്ഷേപിക്കുന്ന സാധാരണക്കാര്‍ക്ക് പ്രതിവര്‍ഷം 6.45 ശതമാനം പലിശയാണ് ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.95 ശതമാനവും 80 വയസിന് മുകളിലുള്ള സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് 7.05 ശതമാനവും പലിശയാണ് ലഭിക്കുന്നത്.

നോണ്‍- കോളബിള്‍ നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 0.05 ശതമാനം അധിക പലിശ ലഭിക്കും. കാലാവധിക്ക് മുന്‍പ് തുക പിന്‍വലിക്കാന്‍ അനുവാദമില്ലാത്ത നിക്ഷേപങ്ങളാണ് നോണ്‍- കോളബിള്‍ നിക്ഷേപങ്ങള്‍. ഇതോടെ സാധാരണക്കാര്‍ക്ക് 6.50 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനവും സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് 7.10 ശതമാനവും പലിശയാണ് ലഭിക്കുക.

മൂന്ന് കോടിയില്‍ താഴെയുള്ള റീട്ടെയില്‍ ടേം നിക്ഷേപങ്ങള്‍ക്ക് ഈ പദ്ധതി ലഭ്യമാണ്. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും പ്രവാസികള്‍ക്കും ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ലഭിക്കുക. സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് സാധാരണ മുതിര്‍ന്ന പൗരന്മാരേക്കാള്‍ 0.10 ശതമാനം അധിക പലിശ ലഭിക്കുന്നതാണ്. വ്യക്തികള്‍ക്ക് ഒറ്റയ്ക്കോ ജോയിന്റായോ ഇതില്‍ അക്കൗണ്ട് തുറക്കാവുന്നതാണ്.

മറ്റു ബാങ്കുകളുമായുള്ള താരതമ്യം

മറ്റു പ്രമുഖ പൊതുമേഖല ബാങ്കുകളും സമാനമായ 444 ദിവസത്തെ സ്പെഷ്യല്‍ ഡെപ്പോസിറ്റുകള്‍ നല്‍കുന്നുണ്ട്.

എസ്ബിഐ അമൃത് വൃഷ്ടി: 444 ദിവസം കാലാവധിയുള്ള ഈ പദ്ധതിയില്‍ ചേരുന്ന സാധാരണക്കാര്‍ക്ക് 6.45 ശതമാനം പലിശയാണ് ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.95 ശതമാനം പലിശയാണ് നല്‍കുന്നത്. കുറഞ്ഞ നിക്ഷേപ തുക ആയിരം രൂപയാണ്. ഇതില്‍ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചാല്‍ വെറും 444 ദിവസം കൊണ്ട് 42,000 രൂപയ്ക്ക് മുകളില്‍ പലിശ നേടാന്‍ സാധിക്കും. സുരക്ഷിതമായി ഹ്രസ്വകാല നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്‌പെഷ്യല്‍ എഫ്ഡി മികച്ച ഓപ്ഷനാണ്.

പഞ്ചാബ് നാഷണല്‍ ബാങ്ക് സ്പെഷ്യല്‍ എഫ്ഡി: 444 ദിവസം കാലാവധിയുള്ള ഈ പദ്ധതി കൂടുതല്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നു. സാധാരണക്കാര്‍ക്ക് 6.60 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനവും സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് 7.40 ശതമാനവും പലിശയാണ് ഈ പദ്ധതി വഴി ലഭിക്കുക. പലിശയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഏറ്റവും ഉയര്‍ന്ന ആനുകൂല്യം നല്‍കുന്നത് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സ്പെഷ്യല്‍ എഫ്ഡി ആണ്.

 Fixed Deposit scheme
കൂടുതല്‍ നേട്ടം, കെഎസ്എഫ്ഇ ചിട്ടിയും മ്യൂച്ചല്‍ ഫണ്ടും ചേര്‍ത്തുള്ള സമ്പാദ്യതന്ത്രം; അറിയാം വിശദമായി
 Fixed Deposit scheme
പഞ്ചസാര 'കയ്ക്കും'; വില 60 രൂപയ്ക്ക് മുകളില്‍, 'ഇ20 പെട്രോൾ' തിരിച്ചടിയായോ?, വിശദീകരണവുമായി കേന്ദ്രം
Summary

Interest income of Rs 42,000 in just less than 15 months; Know the special FD schemes in public sector banks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com