പ്രായം 30 ആണോ?, ഒറ്റത്തവണയായി അഞ്ചുലക്ഷം രൂപ നിക്ഷേപിക്കൂ!; റിട്ടയര്‍മെന്റ് കാലത്ത് പ്രതിമാസം 1.75 ലക്ഷം നേടാം, പ്ലാന്‍ ഇങ്ങനെ

റിട്ടയര്‍ ചെയ്യുമ്പോഴും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ടുപോകുക എന്നത് ഏതൊരാളും ആഗ്രഹിക്കുന്നതാണ്
mutual fund investment
mutual fund investmentപ്രതീകാത്മക ചിത്രം
Updated on
1 min read

റിട്ടയര്‍ ചെയ്യുമ്പോഴും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ടുപോകുക എന്നത് ഏതൊരാളും ആഗ്രഹിക്കുന്നതാണ്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും സാമ്പത്തിക ഭദ്രത ഉറപ്പാക്കി സുഖമായി ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ മുന്‍കൂട്ടി സമ്പാദിക്കുക എന്നതാണ് പ്രധാനം. എന്നാല്‍ ഇത്തരത്തില്‍ സ്വരുക്കൂട്ടി വെയ്ക്കുന്ന പണം മികച്ച നിക്ഷേപ മാര്‍ഗത്തിലേക്കാണ് പോകുന്നത് എന്ന് ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. മാത്രമല്ല, പണപ്പെരുപ്പത്തിനൊപ്പം വിലകളും ദൈനംദിന ചെലവുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സമ്പാദ്യം കാലക്രമേണ വളരേണ്ടതുണ്ട്.

നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് ഭാവിയില്‍ സമ്പത്ത് കെട്ടിപ്പടുക്കുന്നതില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചെറിയ പ്രായത്തില്‍ തന്നെ നിക്ഷേപം ആരംഭിച്ചാല്‍, കൂട്ടുപലിശ കാരണം പണം വളരാന്‍ കൂടുതല്‍ സമയം ലഭിക്കും. കാലാവധി കൂടുന്തോറും മൊത്തം പണം വലുതായിത്തീരും.

ഉദാഹരണത്തിന് ഇപ്പോള്‍ 30 വയസ്സാണെന്നും വിരമിക്കാന്‍ 30 വര്‍ഷമുണ്ടെന്നും സങ്കല്‍പ്പിക്കുക. ഇന്ന് ഒരു നല്ല മ്യൂച്വല്‍ ഫണ്ടില്‍ 5 ലക്ഷം എന്ന ഒരു വലിയ തുക ഒറ്റത്തവണയായി നിക്ഷേപിക്കുകയും നിക്ഷേപം പ്രതിവര്‍ഷം ശരാശരി 12 ശതമാനം വളരുകയും ചെയ്താല്‍, 60 വയസ്സാകുമ്പോഴേക്കും ഈ തുക 1.50 കോടിയായി വളരും. കോമ്പൗണ്ടിംഗ് ആണ് ഇതിന്റെ ശക്തി. എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം വിപണി അധിഷ്ഠിതമായത് കൊണ്ട് റിസ്‌ക് ഉണ്ടെന്ന കാര്യവും ഓര്‍ക്കേണ്ടതാണ്.

mutual fund investment
50,000 രൂപയാണോ പ്രതിമാസ ശമ്പളം?; 2.5 കോടി രൂപ സമ്പാദിക്കാം, അറിയാം ഇപിഎഫ് 'മായാജാലം'

വിരമിക്കുമ്പോള്‍ ഏകദേശം 1.50 കോടി രൂപ കൈവശം വന്നുകഴിഞ്ഞാല്‍, ജീവിതച്ചെലവുകള്‍ നിറവേറ്റുന്നതിനായി സ്ഥിരമായ വരുമാനം ഉണ്ടാക്കാന്‍ സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പദ്ധതിയെ (SWP) ആശ്രയിക്കാവുന്നതാണ്. അവിടെ പതിവായി ഒരു നിശ്ചിത തുക പിന്‍വലിക്കുകയും ബാക്കിയുള്ളത് നിക്ഷേപിക്കുകയും ചെയ്യുന്നത് തുടരുന്നു. ഇത് നിക്ഷേപിച്ച തുക കുറയാതെ കാത്തുസൂക്ഷിക്കാനും സഹായിക്കും.

ഇത്തരത്തില്‍ വിരമിക്കല്‍ മൂലധനമായ 1.50 കോടി രൂപ പ്രതിവര്‍ഷം 8 ശതമാനം വരുമാനം ലഭിക്കുന്ന കണ്‍സര്‍വേറ്റീവ് ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ വിരമിച്ചതിന് ശേഷമുള്ള അടുത്ത 10 വര്‍ഷത്തേക്ക് പ്രതിമാസം 1.75 ലക്ഷം രൂപ പിന്‍വലിക്കാന്‍ പദ്ധതിയിടാന്‍ സാധിക്കും. 120 മാസത്തിനുള്ളില്‍, ഇത് ഏകദേശം 2.10 കോടി രൂപ വരെ എത്തും. എന്നാല്‍ പണം പിന്‍വലിക്കുമ്പോഴും ശേഷിക്കുന്ന മൂലധനം വരുമാനം നേടുന്നത് തുടരുന്നതിനാല്‍, മൊത്തം മൂല്യം ഏകദേശം 2.21 കോടി രൂപയായിരിക്കും. വിപണി സാഹചര്യങ്ങള്‍, തിരഞ്ഞെടുക്കുന്ന നിക്ഷേപ തന്ത്രം, വരുമാനം എത്ര കാലം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു എന്നിവയെ അടിസ്ഥാനമാക്കി യഥാര്‍ത്ഥ വരുമാനം വ്യത്യാസപ്പെടാം.

mutual fund investment
മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീമിന്റെ പ്രത്യേതകള്‍
Summary

invest 5 lakh as a lump sum and earn up to 1.75 lakh monthly,retirement planning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com