'ഇന്നത്തെ കാലത്ത് പ്രതിവര്‍ഷം 25 ലക്ഷം രൂപ വരുമാനം ഒന്നുമല്ല'; സോഷ്യല്‍മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

ഇന്നത്തെ കാലത്ത് പ്രതിവര്‍ഷം 25 ലക്ഷം രൂപ വരുമാനം ഒന്നുമല്ല എന്ന നിക്ഷേപകന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു
Investor Says 25 LPA Salary Is 'Nothing In Today's Age
രണ്ട് ദിവസം മുമ്പ് പങ്കിട്ട പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഇന്നത്തെ കാലത്ത് പ്രതിവര്‍ഷം 25 ലക്ഷം രൂപ വരുമാനം ഒന്നുമല്ല എന്ന നിക്ഷേപകന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. സൗരവ് ദത്ത എന്ന നിക്ഷേപകനാണ് ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ട വാക്കുകള്‍ എക്‌സില്‍ പങ്കുവെച്ചത്.

'ഇന്നത്തെ കാലത്ത് പ്രതിവര്‍ഷം 25 ലക്ഷം രൂപ വരുമാനം ഒന്നുമല്ല. മൂന്ന് മുതല്‍ അഞ്ചുവര്‍ഷം വരെ പരിചയസമ്പത്തുള്ള ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ക്ക് പോലും ഇതില്‍ കൂടുതല്‍ കിട്ടും. ടെക് ശമ്പളം വിപണിയെ വളച്ചൊടിക്കുന്നുണ്ടോ?'- സൗരവ് ദത്തയുടെ ഈ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. ഐടി രംഗത്ത് പൊതുവേ ശമ്പളത്തിന്റെ കാര്യത്തില്‍ വര്‍ധനയില്ലാതെ, നിശ്ചലമായിരിക്കുന്ന സാഹചര്യം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്ന പശ്ചാത്തലത്തിലാണ് വാദപ്രതിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട് രണ്ടുദിവസം മുന്‍പ് സൗരവ് ദത്തയുടെ ട്വീറ്റ് വരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ട് ദിവസം മുമ്പ് പങ്കിട്ട പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. 10 വര്‍ഷമായി ഐടി രംഗത്ത് തുടരുകയാണെന്നും ഇപ്പോഴും പ്രതിവര്‍ഷം ഏകദേശം 25 ലക്ഷം രൂപയാണ് വരുമാനമായി ലഭിക്കുന്നത് എന്ന് പറഞ്ഞ് നിരവധിപ്പേര്‍ സൗരവ് ദത്തയുടെ വാദം തള്ളി. 'ആരാണ് 3-5 വര്‍ഷത്തെ ടെക്കികള്‍? എനിക്ക് ധാരാളം ഐടി ജീവനക്കാരെ അറിയാം, അവര്‍ 10 വര്‍ഷത്തെ പരിചയത്തിന് ശേഷവും 20-25 ലക്ഷം രൂപയാണ് പ്രതിവര്‍ഷം വരുമാനമായി നേടുന്നത്. ചില സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ ആളുകള്‍ക്ക് ഇത്രയും ഉയര്‍ന്ന പാക്കേജ് വാഗ്ദാനം ചെയ്‌തേക്കാം'- സൗരവ് ദത്തയുടെ വാദം തള്ളി ഒരു ഉപയോക്താവ് കുറിച്ച വാക്കുകളാണിവ.

ശമ്പളം വര്‍ധിച്ചിട്ടുണ്ടെന്നും 5 വര്‍ഷത്തെ പരിചയത്തിന് പ്രതിവര്‍ഷം 30 ലക്ഷം വരുമാനം ഇപ്പോള്‍ സാധാരണമാണെന്നുമാണ് സൗരവ് ദത്ത ഇതിനോട് പ്രതികരിച്ചത്. 'ഇത് സാധാരണ സംഭവിക്കുന്ന കാര്യമില്ല. ചില ആണ്‍കുട്ടികള്‍ക്ക് മാത്രമേ ഈ ഓഫര്‍ ഉള്ളൂ, കോവിഡിന് ശേഷം, ശമ്പളം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ കൂട്ട പിരിച്ചുവിടലുകളും പുനഃസംഘടനയും ഇന്ന് സാധാരണ കാര്യമായിട്ടുണ്ട്. ആളുകള്‍ വീഴുന്നു എന്നതാണ് യാഥാര്‍ഥ്യം, ഇത് വളരെ അപൂര്‍വമാണ്. നിങ്ങളുടെ അവകാശവാദത്തെ പിന്തുണയ്ക്കാന്‍ നിങ്ങള്‍ക്ക് എന്ത് സ്ഥിതിവിവരക്കണക്കുകളാണ് ഉള്ളത്?'- ഇത്തരത്തില്‍ സൗരവ് ദത്തയുടെ വാദഗതിയെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

Investor Says 25 LPA Salary Is 'Nothing In Today's Age
ടിക്കറ്റ് നിരക്ക് 1947 രൂപ മുതല്‍; ഫ്രീഡം സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com