പേഴ്‌സണല്‍ ലോണ്‍ ആണോ, ഇന്‍ഷുറന്‍സ് പോളിസി വായ്പയാണോ നല്ലത്?, വിശദാംശങ്ങള്‍

പെട്ടെന്ന് പണത്തിന് അത്യാവശ്യം വന്നാല്‍ ലോണ്‍ എടുക്കാത്തവര്‍ ചുരുക്കമായിരിക്കും
 personal loan
personal loanഫയൽ
Updated on
1 min read

പെട്ടെന്ന് പണത്തിന് അത്യാവശ്യം വന്നാല്‍ ലോണ്‍ എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. സ്വര്‍ണം പണയം വെച്ചോ, വീടോ, ഭൂമിയോ ഈടായി നല്‍കിയോ അല്ലെങ്കില്‍ പേഴ്‌സണ്‍ ലോണിനായി സമീപിച്ചോ പണത്തിന്റെ ആവശ്യകത പരിഹരിക്കാനാണ് പൊതുവേ ശ്രമിക്കാറ്. എന്നാല്‍ ഉയര്‍ന്ന പലിശനിരക്ക് പലപ്പോഴും പേഴ്‌സണല്‍ ലോണുകളെ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൈവശമുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഒരു മികച്ച സാമ്പത്തിക സ്രോതസ്സായി മാറ്റാന്‍ സാധിക്കുമെന്നത് പലരും തിരിച്ചറിയുന്നില്ല.

ഇന്‍ഷുറന്‍സ് പോളിസി വായ്പയുടെ ഗുണങ്ങള്‍

ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുള്ള (ഉദാഹരണത്തിന് എല്‍ഐസി) പോളിസി ഈടായി നല്‍കി വായ്പ എടുക്കുന്നത് പലപ്പോഴും പേഴ്‌സണല്‍ ലോണിനേക്കാള്‍ ലാഭകരമാണ്. പേഴ്‌സണല്‍ ലോണുകള്‍ക്ക് സാധാരണയായി 12 ശതമാനം മുതല്‍ 15 ശതമാനം വരെ പലിശ ഈടാക്കുമ്പോള്‍, ഇന്‍ഷുറന്‍സ് പോളിസി വായ്പകള്‍ക്ക് 9 ശതമാനം മുതല്‍ കുറഞ്ഞ നിരക്കില്‍ പണം ലഭ്യമാകും.

വ്യക്തിഗത വായ്പകള്‍ക്ക് സിബില്‍ സ്‌കോര്‍ നിര്‍ണായകമാണ്. എന്നാല്‍ ഇന്‍ഷുറന്‍സ് പോളിസി ലോണുകളില്‍ സിബില്‍ സ്‌കോര്‍ പരിഗണിക്കാതെ തന്നെ എല്ലാ പോളിസി ഉടമകള്‍ക്കും ഒരേ പലിശ നിരക്കില്‍ വായ്പ ലഭിക്കുന്നു. വലിയ രേഖകളോ നൂലാമാലകളോ ഇല്ലാതെ വളരെ വേഗത്തില്‍ ഈ വായ്പ സ്വന്തമാക്കാം. പോളിസിയുടെ 'സറണ്ടര്‍ വാല്യൂ' അടിസ്ഥാനമാക്കിയാണ് വായ്പ തുക നിശ്ചയിക്കുന്നത്. കൈവശം മികച്ച സറണ്ടര്‍ വാല്യൂ ഉള്ള ഒരു ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെങ്കില്‍, ഉയര്‍ന്ന പലിശയുള്ള പേഴ്‌സണല്‍ ലോണുകള്‍ക്ക് പിന്നാലെ പോകാതെ പോളിസി വായ്പ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് പലിശ ഇനത്തില്‍ നല്ലൊരു തുക ലാഭിക്കാന്‍ സഹായിക്കും.

വായ്പ തിരിച്ചടവില്‍ മുടക്കം വന്നാലും അത് സിബില്‍ സ്‌കോറിനെ ബാധിക്കില്ല. പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയില്‍ നിന്ന് കുടിശ്ശിക കുറയ്ക്കുകയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നത്.

എന്നാല്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ മതിയായ തുക ഇല്ലെങ്കിലോ, വലിയൊരു തുക വായ്പയായി ആവശ്യമുണ്ടെങ്കിലോ പേഴ്‌സണല്‍ ലോണ്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇന്‍ഷുറന്‍സ് പോളിസിയെ ബാധിക്കാതെ തന്നെ കൃത്യമായ ഇഎംഐ വ്യവസ്ഥയില്‍ പണം തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പേഴ്‌സണല്‍ ലോണ്‍ അനുയോജ്യമാണ്.

 personal loan
ബാങ്ക് ലോക്കര്‍ കീ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം?; നടപടിക്രമം ഇങ്ങനെ

ഇന്‍ഷുറന്‍സ് വായ്പ എടുക്കുമ്പോള്‍ പണം കൃത്യമായി തിരിച്ചടയ്ക്കാന്‍ ശ്രദ്ധിക്കണം. തിരിച്ചടവ് മുടങ്ങുന്നത് പോളിസി വഴി ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറയ്ക്കാന്‍ കാരണമായേക്കാം. കൂടാതെ, വായ്പയെടുത്ത തുക നികുതി വിമുക്തമാണെങ്കിലും, പോളിസി ലാപ്സ് ആവുകയോ മറ്റോ ചെയ്താല്‍ നികുതി ആനുകൂല്യങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.

 personal loan
പത്തുവര്‍ഷം കഴിഞ്ഞാല്‍ എന്തുകിട്ടും? പോസ്റ്റ് ഓഫീസ് ആര്‍ഡിയും ടൈം ഡെപ്പോസിറ്റും തമ്മിലുള്ള വ്യത്യാസമെന്ത്?; നേട്ടം ഇങ്ങനെ
Summary

Is a personal loan or an insurance policy loan better?, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com