'ഹാപ്പി ന്യൂയര്‍'പ്ലാനുകളുമായി ജിയോ; രാത്രികാല റീചാര്‍ജുള്‍പ്പടെ പ്രീപെയ്ഡ് പ്ലാനുകള്‍

പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപനം
Jio offer
Jio offerAI Generated Image
Updated on: 
1 min read

പുതുവര്‍ഷത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്കായി പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ. ടെലികോം വിപണിയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി 'ഹാപ്പി ന്യൂ ഇയര്‍ 2.0' പ്രീപെയ്ഡ് പ്ലാനുകളാണ് പ്രഖ്യാപിച്ചത്. പ്രതിദിന ഡാറ്റാ പരിധികളില്ലാതെ 4ജി, 5ജി ഇന്റര്‍നെറ്റ് സേവനങ്ങളും ആകര്‍ഷകമായ ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷനുകളും ഉള്‍പ്പെടുന്ന പുതിയ പ്ലാനുകളും ഡാറ്റാ ആഡ്-ഓണ്‍ പായ്ക്കുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

28 ദിവസത്തെ അണ്‍ലിമിറ്റഡ് ഡാറ്റയ്ക്ക് 399 രൂപ

ജിയോയുടെ പുതിയ 399 രൂപ പ്ലാനില്‍ 28 ദിവസത്തേയ്്ക്ക് അണ്‍ലിമിറ്റഡ് 4ജി, 5ജി ഡാറ്റ ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും പ്ലാനിന്റെ ഭാഗമാണ്. പുതിയ പ്രധാന പ്രീപെയ്ഡ് പ്ലാനായാണ് ജിയോ ഇത് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ 12 മാസത്തെ കാന്‍വ പ്രോ സബ്‌സ്‌ക്രിപ്ഷന്‍, ജിയോ ഹോട്ട്‌സ്റ്റാര്‍ മൊബൈല്‍, ജിയോ ടിവി വഴി ഹോളിവുഡ് ഉള്ളടക്കങ്ങളും ഫാന്‍കോഡും ലഭിക്കും. ജിയോ എഐ ക്ലൗഡ് വഴി 50 ജിബി സൗജന്യ സ്‌റ്റോറേജും ജസ്റ്റ് ഡയല്‍ ലൈറ്റ്, ഡിജിറ്റല്‍ ഡയറി തുടങ്ങിയ ബിസിനസ് സേവനങ്ങളും ഈ പ്ലാനിനൊപ്പം ലഭിക്കും.

Jio offer
20 വര്‍ഷം കൊണ്ട് കോടീശ്വരനാകാം; എന്താണ് 11x12x20 ഫോര്‍മുല?

3,999 രൂപയുടെ വാര്‍ഷിക പ്ലാന്‍

ഒറ്റ വര്‍ഷത്തേയ്ക്ക് വാലിഡിറ്റി ആഗ്രഹിക്കുന്നവര്‍ക്കായാണ് 3,999 രൂപയുടെ വാര്‍ഷിക പ്ലാന്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്. പരിധികളില്ലാതെ 365 ദിവസവും 4ജി, 5ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്ക് പുറമേ 1590 രൂപ വിലമതിക്കുന്ന 12 മാസത്തെ കാന്‍വ പ്രോ ലൈറ്റ് സബ്‌സ്‌ക്രിപ്ഷനും ഇതിലൂടെ സൗജന്യമായി ലഭിക്കും.

Jio offer
7.65 ശതമാനം വരെ പലിശ; 500 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതിയുമായി ബാങ്ക് ഓഫ് ഇന്ത്യ

റീചാര്‍ജ് ചെയ്യാനായോ...?

399 രൂപ, 3,999 രൂപ പ്ലാനുകള്‍ ഇന്നു മുതല്‍ ലഭ്യമാണ്. കൂടാതെ 15 രൂപയുടെ പാക്കേജും 25 രൂപയുടെ ആഡ് ഓണ്‍ പാക്കും ലഭ്യമാണ്. രാത്രി കാല ഡാറ്റ പാക്ക് നവംബര്‍ 26 മുതല്‍ ലഭ്യമാകും. മൈജിയോ ആപ്പ്, ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, റീട്ടെയില്‍ സ്‌റ്റോറുകള്‍, അംഗീകൃത വിതരണക്കാര്‍ എന്നിവ വഴി ഉപയോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യാം.

Summary

Jio launches 'Happy New Year' plans in the market

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER