

പാലക്കാട്: കേരള സർക്കാർ പുതിയ മേഖലയ്ക്ക് ചിയേഴ് പറയാൻ ഒരുങ്ങുന്നു. ജവാൻ ഡീലക്സ് ത്രീ എക്സ് റമ്മിന്റെ വൻ വിജയത്തിന്റെ അടിസ്ഥാനത്തിൽ, ആദ്യമായി സ്വന്തമായി ബ്രാൻഡി ഉൽപ്പാദിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ വർഷം അവസാനത്തോടെ പാലക്കാട് മേനോൻപാറയിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡാണ് ബ്രാൻഡി ഉൽപ്പാദിപ്പിക്കുക.
"മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിലെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യ (IMFL) നിർമ്മാണ യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജൂലൈ ഏഴിന് രാവിലെ 11.30 ന് ആരംഭിക്കും. എക്സൈസ്മന്ത്രി എം ബി രാജേഷ് തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും,ഇവിടെ നിന്നാണ് ബ്രാൻഡി നിർമ്മിക്കുന്നത്" ബെവ്കോ ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടറുമായ ഹർഷിത അട്ടലൂരി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
മൂന്ന് ലൈൻ ഉൽപ്പാദന ശേഷിയുള്ള പൂർണ്ണമായും യന്ത്രവൽക്കൃത ഉൽപ്പാദന യൂണിറ്റിൽ നിന്ന്, പ്രതിദിനം 13,500 കെയ്സ് ബ്രാൻഡി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തുടക്കത്തിൽ, ഒരു ഷിഫ്റ്റിൽ കുറഞ്ഞത് 40 തൊഴിലാളികളെങ്കിലും വേണ്ടിവരും.
ബ്ലെൻഡിങ്, ബോട്ടിലിങ് മുതൽ ക്യാപ്പിങ്, ഫൈനൽ പാക്കേജിങ് എന്നിവ വരെ, മുഴുവൻ പ്രക്രിയയും പൂർണ്ണമായും യന്ത്രവൽക്കൃതമായിരിക്കും.
ജവാൻ ഡീലക്സ് ത്രീ എക്സ് റമ്മിനെ അപേക്ഷിച്ച് ദിവസേനയുള്ള നിർമ്മാണ അളവ് വളരെ കൂടുതലായിരിക്കും ബ്രാൻഡിക്ക്; നിലവിൽ, പ്രതിദിനം 6,000 മുതൽ 8,000 കേസ് വരെയാണ് ജവാൻ റം നിർമ്മിക്കുന്നത്.ഇത് പൂർണ്ണമായും മനുഷ്യാദ്ധ്വാനം കൊണ്ടുള്ള നിർമ്മാണ പ്രക്രിയയാണ്.
"സംസ്ഥാനത്തിന്റെ മദ്യഉപഭോഗ രീതി പുതിയ സംരംഭത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. തെക്കൻ കേരളത്തിൽ കൂടുതൽ വിൽക്കുന്നത് റം ആണ്., പക്ഷേ വടക്കൻ മേഖലയിൽ ബ്രാൻഡിയാണ് വിപണി രാജാവ്. ഈ ഉപഭോക്തൃ ഉൾക്കാഴ്ചയാണ് ഈ തന്ത്രപ്രധാനമായ തീരുമാനത്തിന് പിന്നിലെന്ന്," ബെവ്കോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
കേരളത്തിന്റെ മദ്യഉപയോഗ ശീലത്തെ അനുകൂലമാക്കി മാറ്റുകയാണ് സംസ്ഥാനത്തിന്റെ പുതിയ സംരംഭത്തിന് പിന്നിലെ ലക്ഷ്യം.
തെക്കൻ കേരളത്തിൽ റം ആധിപത്യം പുലർത്തുമ്പോൾ, വടക്കൻ ജില്ലകളിൽ ബ്രാൻഡിയാണ് വിപണി കീഴടക്കിയിട്ടുള്ളത്. ബ്രാൻഡി ഉൽപ്പാദനത്തിലൂടെ, സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുക, പുറത്തുനിന്നുള്ള ഡിസ്റ്റിലറികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കുക, ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണുള്ളത്.
പുതിയ ബ്രാൻഡിയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേരളത്തിലുടനീളം അംഗീകാരവും വിശ്വാസ്യതയും വളർത്തിയെടുത്ത ബ്രാൻഡായ ജവാന്റെ മാർക്കറ്റിങ് രീതീ തന്നെ ബ്രാൻഡിയും പിന്തുടരുമെന്നാണ് സൂചന.
കേരള ഇലക്ട്രിക്കൽ & അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡ് (കെഇഎൽ) ആണ് ഈ നിർമ്മാണ യൂണിറ്റുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നടപ്പിലാക്കുന്നത്, ആറ് മാസത്തിനുള്ളിൽ ആ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും (IMFL) മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളും ഉൽപ്പാദിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ 2009 ൽ സ്ഥാപിതമായ മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിന്റെ വികസനമാണ് ബ്രാൻഡി നിർമ്മാണ യൂണിറ്റ്.
സംസ്ഥാന സർക്കാർ ,2022 ജൂണിൽ, ഈ സൗകര്യത്തിൽ അഞ്ച് ലൈനുകളുള്ള ഐഎംഎഫ്എൽ ബ്ലെൻഡിങ് ആൻഡ് ബോട്ട്ലിങ് സൗകര്യം സ്ഥാപിക്കാൻ അംഗീകാരം നൽകി. തുടർന്ന്, 2023 ജൂലൈയിൽ, പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു,
ബ്രാൻഡി നിർമ്മാണത്തിലേക്ക് കടക്കുന്നത് കേരളത്തിന്റെ പ്രീമിയം സ്പിരിറ്റ് നിർമ്മാണത്തിലേക്കുള്ള ഔപചാരികമായ കാൽവെയ്പ്പാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ചില്ലറ മദ്യ ശൃംഖലകളിലൊന്നുള്ള കേരളത്തിൽ സംസ്ഥാനത്തിന്റെ മികച്ച വരുമാനം ലക്ഷ്യമിട്ടുള്ള നീക്കമായി ഇതിനെ കാണുന്നത്.
The Kerala government is stepping into uncharted territory. For the first time, it will produce its own brandy, building on the roaring success of its Jawan Deluxe XXX Rum. The brandy will be produced from the sprawling campus of the state-run Malabar Distilleries Limited in Menonpara, Palakkad, by the end of 2025
