സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്; പവന്‍ വില 80 രൂപ കുറഞ്ഞു

ഇന്നലെ പവന്‍ സ്വര്‍ണത്തിന് 54,520 ലെത്തിയ വില ഇന്ന് ചെറിയ ഇടിവ് രേഖപ്പെടുത്തയാണ് ഈ നിലയിലെത്തിയത്.
kerala gold price
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്; പവന്‍ വില 80 രൂപ കുറഞ്ഞുഫയൽ
Updated on
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ കുറഞ്ഞ് പവന് 54,440 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6805 രൂപയാണ്. 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്.

ഇന്നലെ പവന്‍ സ്വര്‍ണത്തിന് 54,520 ലെത്തിയ വില ഇന്ന് ചെറിയ ഇടിവ് രേഖപ്പെടുത്തയാണ് ഈ നിലയിലെത്തിയത്. ഇന്നലെ 400 രൂപയാണ് ഒരു പവന്‍ സ്വസണത്തിന്റെ വില കൂടിയത്. ഇപ്പോള്‍ വീണ്ടും വില ഇടിഞ്ഞ് താഴേക്ക് പോകുന്ന ട്രെന്‍ഡാണ് കാണിക്കുന്നത്. അന്താരാഷ്ടവിപണിയിലെ വിലക്കയറ്റമാണ് മാറി വരുന്ന സ്വര്‍ണ വിലയില്‍ കേരളത്തിലും പ്രതിഫലിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

kerala gold price
അഞ്ചുമാസം പ്രായമുള്ള ഏകാഗ്രയ്ക്ക് 4.20 കോടി; നാരായണ മൂര്‍ത്തിയുടെ കൊച്ചുമകന് ഇന്‍ഫോസിസ് ഡിവിഡന്‍റ്

കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com