ഉച്ചയ്ക്ക് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ

കനത്ത ഇടിവിന് ശേഷം 90,000ന് മുകളില്‍ ചാഞ്ചാടി നില്‍ക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും മാറ്റം
kerala gold price
kerala gold priceഫയൽ
Edited By:
Updated on: 
1 min read

കൊച്ചി: കനത്ത ഇടിവിന് ശേഷം 90,000ന് മുകളില്‍ ചാഞ്ചാടി നില്‍ക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും മാറ്റം. രാവിലെ പവന് ഒറ്റയടിക്ക് 1920 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ തിരിച്ചിറങ്ങി. പവന് ഒറ്റയടിക്ക് 800 രൂപയാണ് കുറഞ്ഞത്. 91,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 100 രൂപയാണ് കുറഞ്ഞത്. 11,440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 3320 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് രാവിലെ 1920 രൂപയാണ് വര്‍ധിച്ചത്.

രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16000 രൂപ കുറഞ്ഞ ശേഷം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്വര്‍ണവില തിരിച്ചുകയറിയിരുന്നു. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന സൂചന നല്‍കിയാണ് ഇന്നലെ കുത്തനെ ഇടിഞ്ഞത്. തുടര്‍ന്ന് ഇന്ന് രാവിലെ തിരിച്ചുകയറിയ സ്വര്‍ണവില ഉച്ചയോടെ വീണ്ടും താഴുകയായിരുന്നു. 17-ാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold price
ചപ്പാത്തി, ചോറ്, പരിപ്പ് കറി, ചിക്കനോ പച്ചക്കറിയോ...; ഇനി ദീര്‍ഘദൂര ട്രെയിനുകളില്‍ 'ഫ്‌ലൈറ്റ്' ഭക്ഷണം, തയ്യാറാക്കുന്നത് പ്രമുഖ ക്ലൗഡ് കിച്ചണുകള്‍
kerala gold price
ഇനി യുപിഐ വഴി പിഎഫ് തുക പിന്‍വലിക്കാം!, ഡിസംബര്‍ അവസാനം പ്രാബല്യത്തില്‍?; വിശദാംശങ്ങള്‍
Summary

kerala gold rate changed, gold rate declined

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER