രണ്ടാം തവണയും സ്വര്‍ണവില ഇടിഞ്ഞു; പവന് 400 രൂപ കുറഞ്ഞു

kerala gold rate today
gold rateഎഐ ഇമേജ്‌
Updated on
1 min read

കൊച്ചി: യുദ്ധസാഹചര്യത്തില്‍ ഇന്ന് രണ്ടാം തവണയും സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിലവിലെ വില 14,730 രൂപയാണ്.

ഇന്ന് രാവിലെ പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുറഞ്ഞിരുന്നു. ഇതോടെ, ഇന്ന് പവന് ആകെ 1120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആകെ 140 രൂപയും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വിലയിടിയുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍ സ്വര്‍ണം. മാര്‍ച്ച് ഒന്നിന് പവന്‍ വില 1,26,920 രൂപയിലെത്തിയിരുന്നു. രണ്ടാഴ്ച കൊണ്ട് 9080 രൂപയാണ് കുറഞ്ഞത്.

kerala gold rate today
കുട്ടികള്‍ക്കും ചാറ്റ് ചെയ്യാം, വാട്‌സ്ആപ്പില്‍ കിഡ്‌സ് പതിപ്പ്, എങ്ങനെ ഉപയോഗിക്കാം, ഫീച്ചറുകള്‍ അറിയാം

രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആഴ്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഈ മാസം ഒന്നിനു രേഖപ്പെടുത്തിയ 1,26,920 രൂപയാണ് സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിരക്ക്. കുതിച്ചുയര്‍ന്ന സ്വര്‍ണ വില പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് കുറയാന്‍ തുടങ്ങിയത്.

Summary

Kerala Gold Rate Today


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com