ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു; സ്വര്‍ണവില 1,15,000ന് മുകളില്‍ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
kerala gold
kerala gold Ai image
Edited By:
Updated on
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 440 രൂപയാണ് കുറഞ്ഞത്. 1,15,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 55 രൂപയാണ് കുറഞ്ഞത്. 14,395 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പവന് 1160 രൂപയാണ് വര്‍ധിച്ചത്. എണ്ണവിലയില്‍ ഉണ്ടായ ഇടിവും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. എന്നാല്‍ എണ്ണവില കുറവായിരുന്നിട്ടും സ്വര്‍ണവില ഇടിയുന്ന കാഴ്ചയാണ് ഇന്ന് ദൃശ്യമായത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 91.12 ഡോളറിലാണ്.

kerala gold
പേപ്പര്‍ കറന്‍സിക്ക് പകരം പോളിമര്‍ നോട്ട് പരിഗണിക്കാന്‍ കാരണമെന്ത്?; പുതിയ മാറ്റം സ്വീകരിച്ച രാജ്യങ്ങള്‍ ഏതെല്ലാം?

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold
പ്ലാസ്റ്റിക് കറന്‍സി ഇറക്കാന്‍ റിസര്‍വ് ബാങ്ക്; ആദ്യം 10, 20 രൂപ നോട്ടുകള്‍, ചെലവ് കുറയും, ഗുണങ്ങളേറെ
Summary

kerala gold rate today, gold rate declined

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com