സ്വര്‍ണത്തിന്റെ തിളക്കം കുറയുന്നോ?, വീണ്ടും ഇടിഞ്ഞു; 96,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ് തുടരുന്നു
kerala gold
kerala gold Ai image
Edited By:
Updated on: 
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1880 രൂപയാണ് കുറഞ്ഞത്. 95,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 235 രൂപയാണ് കുറഞ്ഞത്. 11,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ചയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്.

ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. കഴിഞ്ഞ 13 ദിവസത്തിനിടെ വിലയില്‍ 12,000 രൂപയാണ് ഇടിഞ്ഞത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold
172 രൂപ, 184 രൂപ, 190 രൂപ...; വോയ്‌സ് കോള്‍- എസ്എംഎസ് ഒണ്‍ലി പ്രീപെയ്ഡ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍
kerala gold
ആര്‍ഡിയില്‍ നിക്ഷേപിക്കാന്‍ പ്ലാന്‍ ഉണ്ടോ?, 8.50 ശതമാനം വരെ പലിശ; വിവിധ ബാങ്കുകളുടെ സ്‌കീം അറിയാം
Summary

kerala gold rate today, gold rate decreased again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER