സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; 1,05,000ന് മുകളില്‍

ഇന്നലെ രണ്ടു തവണയായി 1600 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന
KERALA GOLD PRICE
KERALA GOLD PRICEഫയൽ
Edited By:
Updated on
1 min read

കൊച്ചി: ഇന്നലെ രണ്ടു തവണയായി 1600 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. പവന് 80 രൂപയാണ് വര്‍ധിച്ച് വീണ്ടും 1,05,000ന് മുകളില്‍ എത്തി. 1,05,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 10 രൂപ വര്‍ധിച്ചു. 13,130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആക്കംകൂട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ സമാധാനാന്തരീക്ഷത്തില്‍ നിന്ന് വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് എന്ന വിലയിരുത്തലാണ് പ്രധാനമായി എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 78 ഡോളര്‍ കടന്നിരിക്കുകയാണ്. എണ്ണവില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയെ സ്വാധീനിച്ചു. പലിശനിരക്ക് കൂട്ടുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ ഇടയാക്കും. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

KERALA GOLD PRICE
മൂന്ന് മാസം കൂടുമ്പോള്‍ 50,000 രൂപ പെന്‍ഷന്‍, മികച്ച പലിശ; അറിയാം റിസ്‌ക് ഇല്ലാത്ത സര്‍ക്കാര്‍ സ്‌കീം
KERALA GOLD PRICE
ടേം ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാന്‍ മറന്നോ?, ലാപ്‌സാകുമോ?, പുനരുജ്ജീവിപ്പിക്കാന്‍ വഴിയുണ്ടോ?; അറിയാം വിശദമായി
Summary

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com