വീണ്ടും കുതിച്ച് സ്വര്‍ണവില; ഇന്ന് രണ്ടുതവണയായി കൂടിയത് 2500ലധികം രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്.
kerala gold rate today
kerala gold rate todayAi image
Updated on
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. രാവിലെ പവന് ഒറ്റയടിക്ക് 1,440 രൂപ വര്‍ധിച്ചതിന് പിന്നാലെ വൈകീട്ട് 1080 രൂപയാണ് കൂടിയത്. ഇന്ന് രണ്ടു തവണയായി 2500ലധികം രൂപയാണ് വര്‍ധിച്ചത്. 1,12,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വൈകീട്ട് ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് വര്‍ധിച്ചത്. 14,020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് സ്വര്‍ണ വില തിരിച്ചുകയറാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

kerala gold rate today
രൂപ 100ലേക്ക് കൂപ്പുകുത്തുമോ?; വിദഗ്ധര്‍ പറയുന്നത്

കഴിഞ്ഞ മാസം മൂന്നാഴ്ചയ്ക്കിടെ 26,000 രൂപയിലേറെ ഇടിഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ ശേഷമാണ് വില തിരിച്ചുകയറിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today
ബുള്‍ തരംഗം, സെന്‍സെക്‌സ് ആയിരം പോയിന്റ് കുതിച്ചു; എണ്ണവില കുറഞ്ഞു
Summary

kerala gold rate today, gold rate increased again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com