ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ടുതവണയായി ഇടിഞ്ഞത് 7560 രൂപ

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷത്തില്‍ താഴെയെത്തി
kerala gold
kerala gold Ai image
Updated on
1 min read

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷത്തില്‍ താഴെയെത്തി. ഇന്ന് ഉച്ചയോടെ സ്വര്‍ണവില വീണ്ടും കുറഞ്ഞപ്പോഴാണ് ഈ നിലയില്‍ എത്തിയത്. 99,480 രൂപയാണ് പുതിയ സ്വര്‍ണവില. ഒറ്റയടിക്ക് 3200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. ജനുവരി ആദ്യമാണ് ഇതിന് മുന്‍പ് സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ രേഖപ്പെടുത്തിയത്.

ഉച്ചയോടെ ഗ്രാമിന് ആനുപാതികമായി 400 രൂപയാണ് കുറഞ്ഞത്. 12,435 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി പവന് 7560 രൂപയാണ് കുറഞ്ഞത്. മൂന്നാഴ്ചയ്ക്കിടെ പവന് 27,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

kerala gold
എല്‍പിജി അളവ് കുറയ്ക്കും, വിലയിലും മാറ്റത്തിന് സാധ്യത; പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. എന്നാല്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും അമേരിക്കയില്‍ പലിശനിരക്ക് കൂടുമെന്ന വിലയിരുത്തലും അടക്കമുള്ള ഘടകങ്ങളാണ് ഇപ്പോള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold
ഏപ്രില്‍ ഒന്നുമുതല്‍ പാന്‍ കാര്‍ഡ് ചട്ടത്തില്‍ മാറ്റം; അറിയാം വിശദമായി
Summary

kerala gold rate today,Gold price falls below Rs 1 lakh after a while

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com