മോദിയുടെ വര്‍ക്ക് ഫ്രം ഹോം ആഹ്വാനം ബാധിക്കുമോ?; കേരളത്തില്‍ ചെറുകിട കച്ചവടക്കാര്‍ മുതല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ വരെ ആശങ്കയില്‍

ഇറാന്‍- അമേരിക്ക യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണവിതരണത്തെ കാര്യമായി ബാധിച്ചതോടെ ആഗോള വിപണികളെല്ലാം പ്രതിസന്ധിയിലാണ്.
work from home
work from homeAI Gemini representative image
Updated on
2 min read

ഇറാന്‍- അമേരിക്ക യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണവിതരണത്തെ കാര്യമായി ബാധിച്ചതോടെ ആഗോള വിപണികളെല്ലാം പ്രതിസന്ധിയിലാണ്. ഇത് തുടര്‍ന്നാല്‍ ഭാവിയില്‍ ആഗോള സമ്പദ് വ്യവസ്ഥയെ വലിയ തോതില്‍ ബാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന. ഇതില്‍ നിന്ന് ഇന്ത്യയ്ക്കും രക്ഷപ്പെടാന്‍ എളുപ്പമല്ല എന്ന സൂചനയാണ് ജനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ അഭ്യര്‍ഥന.

ഇന്ധന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പെട്രോളും ഡീസലും വിവേകപൂര്‍വം ഉപയോഗിക്കണമെന്നും വിദേശനാണ്യം സംരക്ഷിക്കാനായി ഒരു വര്‍ഷത്തേയ്ക്ക് സ്വര്‍ണം വാങ്ങരുതെന്നും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ്, വിര്‍ച്വല്‍ മീറ്റിങ് എന്നിവ വീണ്ടും തുടങ്ങണം എന്നിങ്ങനെയാണ് മോദിയുടെ നിര്‍ദേശങ്ങള്‍. യുദ്ധം വീണ്ടും കടുത്താല്‍ പ്രതിസന്ധി കൂടുതല്‍ ശക്തമാകുകയും വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് രാജ്യം നീങ്ങിയേക്കാമെന്ന സൂചനയാണ് മോദി നല്‍കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

work from home
കൂപ്പുകുത്തി രൂപ, ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്, ലാഭം പ്രവാസികള്‍ക്ക്

നഗരങ്ങളിലെ ചെറുകിട സമ്പദ് വ്യവസ്ഥയെ ഇത് ഗുരുതരമായി ബാധിക്കാനിടയുണ്ട്. കേരളത്തിലെ ചെറുതും വലുതുമായ നഗരങ്ങളില്‍ ഓഫീസുകളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ചെറിയ വ്യാപാരികള്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍, ഹോട്ടല്‍ തൊഴിലാളികള്‍, ചായക്കടകള്‍, സ്റ്റേഷനറി കടകള്‍, പേയിങ് ഗസ്റ്റ് ഹോം ഉടമകള്‍ തുടങ്ങിയവര്‍ക്ക് ഇത് തിരിച്ചടിയാകാമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ഐടി പാര്‍ക്കുകളും ബിസിനസ് കേന്ദ്രങ്ങളും ചുറ്റിപ്പറ്റിയാണ് നഗരങ്ങളിലെ വലിയൊരു ചെറുകിട സമ്പദ് വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. രാവിലെ പ്രഭാതഭക്ഷണം മുതല്‍ ഉച്ചഭക്ഷണം, ചായ, സ്നാക്‌സ്, സ്റ്റേഷനറി സാധനങ്ങള്‍, കാബ്-ഓട്ടോ യാത്രകള്‍ തുടങ്ങി ആയിരക്കണക്കിന് ചെറിയ ഇടപാടുകളാണ് ദിവസവും നടക്കുന്നത്. വര്‍ക്ക് ഫ്രം ഹോം വ്യാപകമായാല്‍ ഓഫീസ് ജീവനക്കാരുടെ വരവ് കുറഞ്ഞേക്കും. ഇതോടെ ദിവസേനയുള്ള വില്‍പ്പനയില്‍ ഇടിവ് സംഭവിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. കോവിഡ് കാലത്ത് നേരിട്ട നഷ്ടങ്ങളില്‍നിന്ന് പലരും ഇനിയും പൂര്‍ണമായി കരകയറിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ മറ്റൊരു തിരിച്ചടി കൂടി വന്നാല്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.

work from home
പലിശനിരക്ക് കൂട്ടുമോ?, പണപ്പെരുപ്പ നിരക്ക് നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; നാലുശതമാനത്തിലേക്ക്

നഗരങ്ങളില്‍ ഓഫീസ് യാത്രകളെ ആശ്രയിച്ചാണ് ഒട്ടുമിക്ക ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടെ നിലനില്‍പ്പ്. രാവിലെ ഓഫീസിലേക്കും വൈകുന്നേരം മടങ്ങിയും പോകുന്ന സ്ഥിരം യാത്രകളാണ് പലര്‍ക്കും പ്രധാന വരുമാന മാര്‍ഗം. വര്‍ക്ക് ഫ്രം ഹോം വ്യാപകമായാല്‍ ഈ യാത്രകളുടെ എണ്ണം കുത്തനെ കുറയാന്‍ സാധ്യതയുണ്ട്. ഇഎംഐ അടച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇത് വലിയ സമ്മര്‍ദ്ദമാകാം.

മൊത്തത്തില്‍ വര്‍ക്ക് ഫ്രം രീതിയിലേക്ക് പോകുന്നത് ദോഷകരമാണ്. ഐടി ജീവനക്കാരെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന പേയിംഗ് ഗസ്റ്റ് സംവിധാനം, ഹോസ്റ്റലുകള്‍ എന്നിവയ്ക്കും തിരിച്ചടി ഉണ്ടാകാമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിലയിരുത്തല്‍. ഓഫീസിലെത്തേണ്ട ആവശ്യം കുറഞ്ഞാല്‍ ജീവനക്കാര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ട്. കോവിഡ് കാലത്ത് ഇതേ പ്രവണത നഗരങ്ങളില്‍ കണ്ടിരുന്നു. അന്ന് വാടക നിരക്കുകളില്‍ പോലും ഇടിവുണ്ടായിരുന്നു.

Summary

kerala local economy: work from home return worries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com