നൂറ് വയസ് വരെ 80,000 രൂപ പെന്‍ഷന്‍, ഗ്യാരണ്ടീഡ് റിട്ടേണ്‍, ലൈഫ് കവര്‍; അറിയാം ഈ എല്‍ഐസി സ്‌കീം

റിട്ടയര്‍മെന്റ് ജീവിതം സാമ്പത്തിക പ്രയാസം കൂടാതെ മുന്നോട്ടുപോകാന്‍ ലക്ഷ്യമിട്ട് മുന്‍കൂട്ടി നിക്ഷേപം നടത്തുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്.
Pension
Pension ഫയൽ
Edited By:
Updated on
2 min read

റിട്ടയര്‍മെന്റ് ജീവിതം സാമ്പത്തിക പ്രയാസം കൂടാതെ മുന്നോട്ടുപോകാന്‍ ലക്ഷ്യമിട്ട് മുന്‍കൂട്ടി നിക്ഷേപം നടത്തുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. ഇതിന് അനുയോജ്യമായ നിരവധി പദ്ധതികള്‍ പ്രമുഖ പൊതുമേഖല സ്ഥാപനമായ എല്‍ഐസിക്ക് ഉണ്ട്. അത്തരത്തില്‍ എല്‍ഐസി വാഗ്ദാനം ചെയ്യുന്ന ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണ് എല്‍ഐസി ജീവന്‍ ഉമംഗ്.

നിശ്ചിത വര്‍ഷങ്ങള്‍ മാത്രം പ്രീമിയം അടച്ചാല്‍ നൂറ് വയസ് വരെ ലൈഫ് കവറേജ് ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ പ്രീമിയം അടയ്ക്കുന്ന സമയപരിധി കഴിഞ്ഞാല്‍ സം അഷ്വേര്‍ഡിന്റെ എട്ടു ശതമാനം ഉറപ്പായ വാര്‍ഷിക റിട്ടേണും ഈ സ്‌കീമിലൂടെ ലഭിക്കും. മാനദണ്ഡ പ്രകാരം 55 വയസ് വരെയുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. രണ്ടു ലക്ഷം രൂപയാണ് കുറഞ്ഞ സം അഷ്വേര്‍ഡ്.

15,20, 25, 30 വര്‍ഷം എന്നിങ്ങനെ അനുയോജ്യമായ പ്രീമിയം കാലാവധി തെരഞ്ഞെടുക്കാവുന്നതാണ്. മാസത്തിലോ, ത്രൈമാസത്തിലോ, അര്‍ദ്ധവാര്‍ഷികമായോ, വാര്‍ഷികമായോ പ്രീമിയം അടയ്ക്കാവുന്നതാണ്. പ്രീമിയം അടയ്ക്കുന്ന കാലാവധി പൂര്‍ത്തിയായാല്‍ പോളിസി തുകയുടെ എട്ടു ശതമാനം തുക എല്ലാ വര്‍ഷവും പോളിസി ഉടമയ്ക്ക് 100 വയസ് വരെ ലഭിക്കും. പോളിസി കാലയളവില്‍ പോളിസി ഉടമ മരിച്ചാല്‍ നോമിനിക്ക് സം അഷ്വേര്‍ഡിനൊപ്പം പോളിസിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ബോണസും ലഭിക്കും. തുടര്‍ച്ചയായി മൂന്ന് വര്‍ഷമെങ്കിലും പ്രീമിയം അടച്ചാല്‍ മാത്രമേ പോളിസി ആവശ്യമെങ്കില്‍ സറണ്ടര്‍ ചെയ്യാന്‍ സാധിക്കൂ. കൃത്യമായി പ്രീമിയം അടച്ച് കാലാവധി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വാര്‍ഷിക ആനുകൂല്യമായ എട്ടു ശതമാനം തുക ലഭിക്കുകയുള്ളൂ.

കുറച്ചുകാലം മാത്രം പ്രീമിയം അടയ്ക്കുകയും എന്നാല്‍ നൂറ് വയസ് വരെ ഇന്‍ഷുറന്‍സ് പരിരക്ഷയും സ്ഥിര വരുമാനവും വാഗ്ദാനം ചെയ്യുന്ന എല്‍ഐസി പോളിസിയാണിത്. വിരമിക്കല്‍ കാലഘട്ടത്തിന് ശേഷം യാതൊരു ബുദ്ധിമുട്ടും കൂടാതെ സ്ഥിരമായ വാര്‍ഷിക വരുമാനം പെന്‍ഷന്‍ പോലെ ലഭിക്കാന്‍ ഈ സ്‌കീം സഹായിക്കും.

ഉദാഹരണം:

26 വയസുള്ള ഒരാള്‍ അഞ്ചുലക്ഷം രൂപയുടെ പോളിസി 30 വര്‍ഷ കാലാവധി തെരഞ്ഞെടുത്ത് പ്രീമിയം അടയ്ക്കാന്‍ തുടങ്ങി എന്ന് വിചാരിക്കുക. ഇവിടെ പ്രീമിയം അടയ്ക്കേണ്ട കാലാവധി 30 വര്‍ഷമാണ്. അതായത് 56 വയസ് വരെ പ്രീമിയം അടയ്ക്കണം. പ്രതിമാസ പ്രീമിയം 1,367 രൂപയാണ് വരിക. ഇതനുസരിച്ച് 30 വര്‍ഷം കൊണ്ട് മൊത്തം 4,81,410 രൂപയാണ് പ്രീമിയം ഇനത്തില്‍ അടച്ചിട്ടുണ്ടാവുക. അങ്ങനെയെങ്കില്‍ 56-ാം വയസ് മുതല്‍ നൂറ് വയസ് വരെ പോളിസി തുകയുടെ എട്ടു ശതമാനം ആയ 40,000 രൂപ വെച്ച് വര്‍ഷംതോറും ലഭിക്കും. നൂറ് വയസായാല്‍ അടിസ്ഥാന സം അഷ്വേര്‍ഡിനൊപ്പം ബോണസും കൂട്ടി ലംപ്സം തുക ലഭിക്കും.

വര്‍ഷം 80,000 രൂപ ലഭിക്കാന്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് തുക 10 ലക്ഷം രൂപ ആയിരിക്കണം. ഇതിനായി പ്രതിമാസം ഏകദേശം 5500 രൂപയോളമാണ് പ്രീമിയം അടയ്‌ക്കേണ്ടി വരിക. 15 വര്‍ഷ കാലയളവ് തെരഞ്ഞെടുത്ത് വേണം നിക്ഷേപം നടത്താന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Pension
സമ്പാദ്യം ആയിരം കോടി കടന്നു; ബിസിനസില്‍ കുതിപ്പുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
Pension
റഷ്യന്‍ ഉപരോധ ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്; ഇന്ത്യയ്ക്കെതിരെ 100% തീരുവയ്ക്ക് വഴിയൊരുങ്ങുന്നു
Summary

lic jeevan umang plan, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com