മുംബൈയിലേക്ക് ഇതിലും മികച്ച സ്വാ​ഗതം ഉണ്ടോ?; ടിം കുക്കിന് വടാ പാവ് പരിചയപ്പെടുത്തി മാധുരി ദീക്ഷിത്ത് 

നടി മാധുരി ദീക്ഷിത്തിനൊപ്പമാണ് ടിം കുക്ക് ആദ്യമായി വടാപാവ് പരീക്ഷിച്ചിരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

മുംബൈയിലെത്തിയാല്‍ ആദ്യം എന്തുചെയ്യണം? ഈ ചോദ്യം ചോദിച്ചാല്‍ കൂടുതല്‍ പേരുടെയും ഉത്തരം വടാപാവ് കഴിക്കണം എന്നായിരിക്കും. ഈ പതിവ് ആപ്പിള്‍ സിഇഒ ടിം കുക്കും തെറ്റിച്ചില്ല. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ടിം കുക്ക് വടാപാവ് ആസ്വദിക്കുന്ന ചിത്രമാണ് ട്വിറ്ററില്‍ ശ്രദ്ധനേടുന്നത്. 

നടി മാധുരി ദീക്ഷിത്തിനൊപ്പമാണ് ടിം കുക്ക് ആദ്യമായി വടാപാവ് പരീക്ഷിച്ചിരിക്കുന്നത്. "എനിക്ക് വടാപാവ് പരിചയപ്പെടുത്തിയതിന് നന്ദി - രുചികരമായിരുന്നു" എന്ന് കുറിച്ചാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. "മുംബൈയിലേക്ക് ഇതിനേക്കാള്‍ മികച്ച ഒരു സ്വാഗതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ്" മാധുരി ദീക്ഷിത്തിന്റെ വാക്കുകള്‍. ചിത്രം പങ്കുവച്ചതോടെ മുംബൈയിലെ പല റെസ്റ്റോറന്റുകളും പരിചയപ്പെടുത്തിയുള്ള കമന്റുകളാണ് നിറഞ്ഞത്.

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിൾ സ്റ്റോർ പ്രവർത്തനം ആരംഭിക്കുക.‌ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിനുള്ളിൽ 22,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ആപ്പിളിന്റെ മുംബൈ സ്റ്റോർ. വ്യാഴാഴ്ച്ച ഡൽഹിയിൽ രണ്ടാമത്തെ ഔദ്യോഗിക ആപ്പിൾ സ്‌റ്റോറും തുറക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com