നാലുദിവസത്തെ റാലിക്ക് സുല്ല്; ഓഹരി വിപണിയില്‍ നഷ്ടം, പൊള്ളി മെറ്റല്‍, റിയല്‍റ്റി സെക്ടറുകള്‍

തുടര്‍ച്ചയായി നാലുദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ വ്യാപാരം അവസാനിച്ചു
Stock market
Stock marketai image
Edited By:
Updated on
1 min read

മുംബൈ: തുടര്‍ച്ചയായി നാലുദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ വ്യാപാരം അവസാനിച്ചു. സെന്‍സെക്‌സ് 104 പോയിന്റ് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.

ലാഭമെടുപ്പ് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ ആഗോള വിപണികള്‍ ദുര്‍ബലമായതും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്ക് ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് വിപണിക്ക് കരുത്തുപകര്‍ന്നത്. വായ്പാ വളര്‍ച്ചയില്‍ ഉണ്ടായ വര്‍ധനയാണ് ബാങ്ക് ഓഹരികളില്‍ പ്രതിഫലിച്ചത്. ഇന്ന് മെറ്റല്‍, റിയല്‍റ്റി ഓഹരികളിലാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടൈറ്റന്‍ കമ്പനി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നി ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്. ട്രെന്‍ഡ്, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, ഭാരത് ഇലക്ട്രോണിക്‌സ്, സിപ്ല ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Stock market
'100' ശതമാനവും പിന്‍വലിക്കാം, ജീവനക്കാര്‍ 'ഹാപ്പി'; ഇപിഎഫ് 2026 വിശദമായി അറിയാം
Stock market
വീട് 1200 സ്‌ക്വയര്‍ഫീറ്റ് ആണോ?, കാര്‍ ഉണ്ടോ?, ഇനി മുന്‍ഗണനാ കാര്‍ഡ്; റേഷന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നു
Summary

Markets snap four-day rally: Sensex settles 100 pts lower

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com