മാരുതി സുസുക്കിയുടെ ലാഭത്തില്‍ 47 ശതമാനം വര്‍ധന, ജൂണ്‍പാദത്തില്‍ 3650 കോടി; 2031നകം എത്തുക ആറ് ഇവി മോഡലുകള്‍

ജൂണ്‍ പാദത്തില്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ലാഭത്തില്‍ 47 ശതമാനം വര്‍ധന
Maruti Suzuki Q1 profit jumps 47 pc
മാരുതി സുസുക്കിയുടെ ലാഭത്തില്‍ 47 ശതമാനം വര്‍ധനഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ജൂണ്‍ പാദത്തില്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ലാഭത്തില്‍ 47 ശതമാനം വര്‍ധന. ജൂണ്‍ പാദത്തില്‍ 3650 കോടിയാണ് മാരുതി സുസുക്കിയുടെ ലാഭം. ചെലവ് ചുരുക്കാന്‍ സ്വീകരിച്ച നടപടികള്‍, വിദേശ വിനിമയത്തില്‍ ഉണ്ടായ നേട്ടം, ഘടക ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഉണ്ടായ അനുകൂല സാഹചര്യം എന്നിവയാണ് ലാഭം ഉയരാന്‍ സഹായകമായത്.

മുന്‍ വര്‍ഷം സമാനകാലയളവില്‍ 2485 കോടി രൂപയായിരുന്നു ലാഭം. നടപ്പുസാമ്പത്തികവര്‍ഷം ജൂണ്‍ പാദത്തില്‍ വില്‍പ്പനയിലും വര്‍ധനയുണ്ടായി. 33,875 കോടിയുടെ വില്‍പ്പനയാണ് നടന്നത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 30,845 കോടി രൂപയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂണ്‍ പാദത്തില്‍ 5,21,868 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ സമാന കാലളയവിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ അഞ്ചുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2031നകം ആറു ഇവി മോഡലുകള്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Maruti Suzuki Q1 profit jumps 47 pc
റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസാന മണിക്കൂറുകളില്‍ തിരക്ക്; സാങ്കേതിക തകരാറില്‍ വലഞ്ഞ് നികുതിദായകര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

share market
Coconut pluckers' wages climb 83% in a decade in Kerala
Maruti Suzuki Ignis
 gold ornaments
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com