കുതിച്ചുയര്‍ന്ന് റിലയന്‍സ്, ഒഴുകിയെത്തിയത് 2.20 ലക്ഷം കോടി രൂപ; നാലു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന

ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന
share market
share marketപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2.20 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 249 പോയിന്റ് ആണ് മുന്നേറിയത്. എണ്ണവിലയുടെ കുതിച്ചുചാട്ടവും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. റിലയന്‍സിന് പുറമേ ഭാരതി എയര്‍ടെല്‍, ടിസിഎസ്, ബജാജ് ഫിനാന്‍സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കിയ മറ്റു മുന്‍നിര കമ്പനികള്‍. റിലയന്‍സിന് മാത്രം 1,39,655 കോടിയുടെ നേട്ടമാണ് ഉണ്ടായത്. 19,36,303 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഭാരതി എയര്‍ടെല്‍ 43,503 കോടി, ടിസിഎസ് 27,569 കോടി, ബജാജ് ഫിനാന്‍സ് 9,432 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ നേട്ടം.

share market
30 ലക്ഷം, 20 ലക്ഷം, 10 ലക്ഷം...; പ്രതിവര്‍ഷം 2.46 ലക്ഷം വരെ പലിശ വരുമാനം; അറിയാം ഈ സ്‌കീം

അതേസമയം ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യത്തില്‍ 45,364 കോടിയുടെ ഇടിവാണ് ഉണ്ടായത്. എസ്ബിഐ 30,922 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 20,951 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി, എല്‍ആന്റ്ടി എന്നിവയാണ് നഷ്ടം നേരിട്ട മറ്റു പ്രമുഖ കമ്പനികള്‍. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

share market
വോട്ടെടുപ്പ് കഴിഞ്ഞതോടെ 'ഇടിത്തീ'യായി പാചകവാതക വിലവര്‍ധന; ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ !
Summary

Mcap of four of top-10 most valued firms surges by Rs 2.20 lakh cr; Reliance biggest winner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

SENSEX
share market
share market
Mcap of 7 of top-10 most valued firms drops
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com