എഐ സിസ്റ്റത്തിലെ പിഴവ്: 20,000-ത്തിലധികം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മെറ്റ

hacking
hacking
Updated on
1 min read

വാഷിങ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് റിക്കവറി സിസ്റ്റത്തിലെ പിഴവ് കാരണം 20,000 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ ആഗോളതലത്തില്‍ ഇരുപതിനായിരത്തിലധികം അക്കൗണ്ടുകളുടെ നിയന്ത്രണം കൈക്കലാക്കിയതായി മെറ്റാ സ്ഥിരീകരിച്ചു.

അക്കൗണ്ടുകള്‍ തിരികെ ലഭിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഹൈ ടച്ച് സപ്പോര്‍ട്ട് (ഒഠട) എന്ന നിര്‍മിത ബുദ്ധി അധിഷ്ഠിത ടൂളിലാണ് ഈ സുരക്ഷ വീഴ്ച കണ്ടെത്തിയത്. ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഇല്ലാത്ത അക്കൗണ്ടുകളെയാണ് ഈ പ്രശ്‌നം ബാധിച്ചത്.

hacking
പ്രതിമാസം 7,000 രൂപ നിക്ഷേപിക്കാമോ?; പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ സമ്പാദിക്കാം, വിശദാംശങ്ങള്‍

അക്കൗണ്ട് റിക്കവറി സമയത്ത് നല്‍കുന്ന ഇമെയില്‍ വിലാസം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധമുള്ളതാണോ എന്ന് പരിശോധിക്കുന്നതില്‍ നിര്‍മിത ബുദ്ധി സംവിധാനം പരാജയപ്പെട്ടതാണ് ഹാക്കര്‍മാര്‍ക്ക് സഹായകമായത്. നിര്‍മിത ബുദ്ധി സംവിധാനത്തെ കബളിപ്പിച്ച് ഇരകളുടെ അക്കൗണ്ടുകളുമായി ഹാക്കര്‍മാര്‍ തങ്ങളുടെ സ്വന്തം ഇമെയില്‍ വിലാസങ്ങള്‍ ബന്ധിപ്പിക്കുകയും, തുടര്‍ന്ന് പാസ്വേഡ് റീസെറ്റ് കോഡ് സ്വന്തമാക്കി അക്കൗണ്ടുകളില്‍ പ്രവേശിക്കുകയുമാണ് ചെയ്തത്. അക്കൗണ്ട് ഉടമകളുടെ യഥാര്‍ത്ഥ ലൊക്കേഷന്‍ സ്ഥിരീകരിക്കാന്‍ ഹാക്കര്‍മാര്‍ വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു.

ഏപ്രില്‍ 17-നാണ് ആദ്യത്തെ ആക്രമണം നടന്നതെന്നാണ് വിലയിരുത്തുന്നത്. മെയ് 31നാണ് ഈ ആക്രമണം ആദ്യമായി ശ്രദ്ധയില്‍പ്പെട്ടതെന്ന് മെറ്റാ വ്യക്തമാക്കുന്നു. ജൂണ്‍ ഒന്നോടെ കമ്പനി ഈ പ്രശ്‌നം പരിഹരിച്ചതായി മെറ്റായുടെ കമ്മ്യൂണിക്കേഷന്‍സ് മേധാവി ആന്‍ഡി സ്റ്റോണ്‍ പറഞ്ഞു.

Summary

Meta Says 20,000 Instagram Accounts Hacked via AI Tool Abuse

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com