

ന്യൂഡല്‍ഹി: മോട്ടോറോള ജി സീരീസിലെ പുത്തന്‍ സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി96 5ജി ഇന്ത്യയില്‍ പുറത്തിറങ്ങി. ക്വാല്‍കോമിന്റെ 4nm ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 7എസ് ജന്‍2 പ്രോസസറിലാണ് ഫോണ്‍ എത്തുന്നത്. 50മെഗാപിക്‌സല്‍ െ്രെപമറി സെന്‍സറുള്ള ഡ്യുവല്‍ റിയര്‍ കാമറ, 4 കെ റെക്കോര്‍ഡിങ്ങോടെ 32മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയും ഫോണിന്റെ പ്രധാന ആകര്‍ഷണമാണ്.
144Hz റിഫ്രഷ് റേറ്റ്, 1,600 nits ബ്രൈറ്റ്‌നസ് ലെവല്‍, വാട്ടര്‍ ടച്ച് സപ്പോര്‍ട്ട്, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍ എന്നിവയോടെ 6.67 ഇഞ്ച് എഫ്എച്ച്ഡി+ പിഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. മോട്ടോ ജി96 5ജിയുടെ കാമറ കുറഞ്ഞ വെളിച്ചത്തില്‍ പോലും മിഴിവാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മോട്ടോ എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ കാമറ സിസ്റ്റം എഐ ഫോട്ടോ എന്‍ഹാന്‍സ്‌മെന്റ്, എഐ സൂപ്പര്‍ സൂം, എഐ ഓട്ടോ സ്‌മൈല്‍ ക്യാപ്ചര്‍, ടില്‍റ്റ് ഷിഫ്റ്റ് മോഡ് തുടങ്ങിയ ഇന്റലിജന്റ് സവിശേഷതകള്‍ അവതരിപ്പിക്കുന്നു. എല്ലാ ലെന്‍സുകളിലൂടെയും 4കെ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിവുള്ള, എല്ലാ കോണില്‍ നിന്നും അള്‍ട്രാഹൈറെസല്യൂഷന്‍ വീഡിയോ പിടിച്ചെടുക്കാന്‍ സഹായിക്കുന്ന സെഗ്മെന്റിലെ ഒരേയൊരു ഫോണാണ് മോട്ടോ ജി96 5ജി.
ഡസ്റ്റ്, വാട്ടര്‍ റെസിസ്റ്റന്‍സ് കജ68 റേറ്റിങ് ഫോണിനുണ്ട്. ഫോണിന്റെ ഡിസ്‌പ്ലേ വാട്ടര്‍ ടച്ച് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു, കൂടാതെ കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5, വീഗന്‍ ലെതര്‍ ഫിനിഷില്‍ പാന്റോണ്‍ക്യൂറേറ്റഡ് നാല് നിറങ്ങളില്‍ ലഭ്യമാണ് ഫോണ്‍ ലഭ്യമാണ്. ആഷ്‌ലി ബ്ലൂ, ഗ്രീനര്‍ പാസ്‌റ്റേഴ്‌സ്, കാറ്റ്‌ലിയ ഓര്‍ക്കിഡ്, ഡ്രെസ്ഡന്‍ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 8 ജിബി റാം+ 128 ജിബി റാം സ്‌റ്റോറേജ്, 8 ജിബി റാം + 256 ജിബി റാം സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മോട്ടോ ജി96 5ജി വിപണിയില്‍ ലഭ്യമാകും. യഥാക്രമം 17,999 രൂപ, 19,999 എന്നിങ്ങനെയാണ് ഫോണ്‍ മോഡലുകളുടെ വിലകള്‍. ജൂലൈ 16 മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, മോട്ടറോള.ഇന്‍, റിലയന്‍സ് ഡിജിറ്റല്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയില്‍ സ്‌റ്റോറുകളില്‍ മോട്ടോ ജി96 5ജി ലഭ്യമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates