നിങ്ങള്‍ക്ക് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം ഉണ്ടോ?, ഇക്കാര്യങ്ങള്‍ ചെയ്യുക!; ഫണ്ട് മരവിപ്പിച്ചേക്കാം

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി:  സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. മ്യൂച്ചല്‍ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട് അടുത്തമാസം ഒന്നുമുതല്‍ ചട്ടങ്ങളില്‍ ചില മാറ്റങ്ങള്‍ വരികയാണ്. മാര്‍ച്ച് 31നകം നിക്ഷേപകര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലായെങ്കില്‍ നിക്ഷേപം പിന്‍വലിക്കുന്നതിന് അടക്കം ബുദ്ധിമുട്ട് നേരിടേണ്ടി വരും. അടുത്തമാസം ഒന്നുമുതല്‍ വരുന്ന മാറ്റങ്ങള്‍ ചുവടെ:

1. മാര്‍ച്ച് 31നകം മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ നോമിനിയുടെ പേര് നല്‍കണം. അല്ലെങ്കില്‍ നോമിനേഷനില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് അറിയിക്കണം. അല്ലാത്തപക്ഷം മ്യൂച്ചല്‍ഫണ്ട് നിക്ഷേപം മരവിപ്പിച്ചേക്കും. അതായത് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. ഓണ്‍ലൈന്‍ വഴിയോ, മ്യൂച്ചല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ഏജന്‍സികള്‍  വഴിയോ ഇത് ചെയ്യാവുന്നതാണ്.

2. മാര്‍ച്ച് 31നകം പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണം. ഇത് ചെയ്തില്ലായെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും. ഇത് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തെ ബാധിക്കും.

3. നേരത്തെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം പിന്‍വലിക്കുന്നതിന് മാത്രമാണ് ഒടിപി സുരക്ഷ ആവശ്യമായിരുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിനും ഒടിപി സുരക്ഷ ആവശ്യമാണ്.

4 ഏപ്രില്‍ 30നകം കെവൈസി റീവാലിഡേറ്റ് ചെയ്യണം. അതായത് നവംബര്‍ ഒന്നിന് മുന്‍പ് ആധാര്‍ നമ്പര്‍ നല്‍കി എടുത്ത കെവൈസി പുതുക്കണമെന്ന് സാരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com