ക്ഷേമ പദ്ധതികള്‍ കാരണം നാട് വിട്ട് ജോലിക്ക് പോകാന്‍ മടി, തൊഴിലാളികളെ കിട്ടാനില്ല; വീണ്ടും വിവാദത്തിന് തിരികൊളുത്തി സുബ്രഹ്മണ്യന്‍

ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന പരാമര്‍ശത്തിന് പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്മണ്യന്‍
photograph of L&T chairman SN Subrahmanyan
എസ് എന്‍ സുബ്രഹ്മണ്യന്‍എക്സ്
Updated on
1 min read

ന്യൂഡല്‍ഹി: ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന പരാമര്‍ശത്തിന് പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്മണ്യന്‍. സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ കാരണം സ്വന്തം സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോയി ജോലി ചെയ്യാന്‍ തൊഴിലാളികള്‍ വിമുഖത കാണിക്കുന്നു എന്ന സുബ്രഹ്മണ്യന്റെ പരാമര്‍ശമാണ് വീണ്ടും വിവാദത്തിന് തിരികൊളുത്തിയത്.

ചെന്നൈയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ മിസ്റ്റിക് സൗത്ത് ഗ്ലോബല്‍ ലിങ്കേജ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സുബ്രഹ്മണ്യന്‍ ഇന്ത്യക്കാരുടെ തൊഴില്‍ സംസ്‌കാരത്തെ വിമര്‍ശിച്ചത്. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. കാരണം കംഫോര്‍ട്ട് സോണില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ അവര്‍ സ്വന്തം നാട്ടില്‍ നിന്ന് യാത്ര ചെയ്യാന്‍ മടിക്കുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതി, ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍, ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുടങ്ങിയ സ്‌കീമുകള്‍ തൊഴിലാളി സമാഹരണത്തെ ബാധിച്ചേക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'അവസരങ്ങള്‍ക്കായി മാറാന്‍ തൊഴിലാളികള്‍ തയ്യാറാകുന്നില്ല. ഒരുപക്ഷേ അവരുടെ പ്രാദേശിക സമ്പദ്വ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടാകാം. ഒരുപക്ഷേ അത് വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ മൂലമാകാം. തൊഴിലാളി ക്ഷാമം ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തെ ബാധിക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റവും ഇന്ത്യയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എല്‍ ആന്‍ഡ് ടിക്ക് 4 ലക്ഷം തൊഴിലാളികളെ ആവശ്യമുണ്ട്. എന്നാല്‍ കൊഴിഞ്ഞുപോക്ക് കാരണം 16 ലക്ഷം പേരെ നിയമിക്കേണ്ടതായി വരുന്നു. പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്ന രീതിയില്‍ തൊഴിലാളികളുടെ വേതനം പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉന്നയിച്ചു. ഇന്ത്യയില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ മൂന്ന് മുതല്‍ 3.5 മടങ്ങ് വരെ ശമ്പളമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിക്കുന്നത്. അതുകൊണ്ടാണ് തൊഴിലാളികള്‍ മിഡില്‍ഈസ്റ്റിലേക്ക് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Peddi, Prithviraj
Top 5 News Today
Lieutenant General NS Raja Subramani
NS Madhavan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com