വാട്‌സാപ്പ് ബിസിനസ് സന്ദേശങ്ങള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ പുതിയ നിരക്കുകള്‍

New rates for WhatsApp Business messages from October 1.
വാട്‌സ്ആപ്പ്
Edited By:
Updated on: 
1 min read

വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിലെ നിരക്കുകളില്‍ മാറ്റം. സൗജന്യമായിരുന്ന ചില സന്ദേശങ്ങള്‍ക്ക് ഇനി മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടിവരും. സൊല്യൂഷന്‍ പ്രൊവൈഡര്‍മാരും നേരിട്ട് സംയോജിപ്പിച്ച ബിസിനസ്സുകളും തങ്ങളുടെ മെസ്സേജിങ് അക്കൗണ്ടുകളില്‍ 2026 സെപ്റ്റംബര്‍ 30-നകം ഒരു പേയ്മെന്റ് രീതി ചേര്‍ക്കണമെന്ന് മെറ്റ അറിയിച്ചു. അല്ലാത്ത പക്ഷം 2026 ഒക്ടോബര്‍ 1-ന് നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ മെറ്റ ഈ സേവന സന്ദേശങ്ങള്‍ നിര്‍ത്തിവയ്ക്കും.

സേവന സന്ദേശങ്ങള്‍ തടസമില്ലാതെ ലഭിക്കാന്‍ സെപ്റ്റംബര്‍ 30-നകം മെസ്സേജിംഗ് അക്കൗണ്ടുകള്‍ക്കായി ഒരു പേയ്മെന്റ് രീതി ചേര്‍ക്കണം. പരിമിതമായ എണ്ണം സന്ദേശങ്ങള്‍ സൗജന്യമാവുമെങ്കിലും ഓര്‍ഡര്‍ സ്ഥിരീകരിക്കുക, ഡെലിവറി അപ്‌ഡേറ്റുകള്‍ അയയ്ക്കുക തുടങ്ങിയവപോലുള്ള യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്ക് 24 മണിക്കൂര്‍ പരിധിക്കുള്ളില്‍ അയച്ചാല്‍പോലും മെറ്റ നിശ്ചിത തുക ഈടാക്കും. സാധാരണ വാട്‌സാപ്പ് ഉപയോക്താക്കളേയോ, വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോക്താക്കളേയോ ബാധിക്കുന്ന മാറ്റമല്ല. മറിച്ച് വാട്‌സാപ്പിന്റെ ബിസിനസ് പ്ലാറ്റ്‌ഫോമിന്റെ ഉപയോക്താക്കളായ വാണിജ്യസ്ഥാപനങ്ങള്‍ക്കാണ് ബാധകമാവുക.

ഒക്ടോബര്‍ ഒന്ന് മുതല്‍ വരുന്ന മാറ്റങ്ങളെന്തെല്ലാം?

ഇതുവരെ വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉപഭോക്താവില്‍നിന്ന് സന്ദേശം ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സൗജന്യമായി മറുപടി നല്‍കാന്‍ സാധിച്ചിരുന്നു. ഉത്പന്നങ്ങളെക്കുറിച്ചോ ഓര്‍ഡറുകളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതും ഓര്‍ഡര്‍ സ്ഥിരീകരണങ്ങളും ഡെലിവറി അപ്ഡേറ്റുകള്‍ അയക്കുന്നതും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

ഒക്ടോബര്‍ ഒന്ന് മുതല്‍, ഈ 24 മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ അയക്കുന്ന ഓര്‍ഡര്‍ അപ്ഡേറ്റുകള്‍ക്കും മറ്റ് യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങളില്‍നിന്ന് മെറ്റ ഫീസ് ഈടാക്കിതുടങ്ങും. ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ ഒരു ബിസിനസ് ഫോണ്‍ നമ്പറിന് പ്രതിമാസം ആദ്യത്തെ 1,000 സര്‍വീസ് സന്ദേശങ്ങള്‍വരെ സൗജന്യമായി തുടരും. അതിനുശേഷം, അധികമായി അയക്കുന്ന മറുപടികള്‍ക്ക് സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടിവരും. 24 മണിക്കൂറിന് ശേഷം അയക്കുന്ന യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്ക് നിലവില്‍ ഫീസ് ഈടാക്കുന്നുണ്ട്. അതിനാല്‍ ആ രീതിക്ക് മാറ്റമുണ്ടാവില്ല.

വാട്‌സാപ്പ് ബിസിനസ് സന്ദേശത്തിന്റെ ചെലവ്

ജിഎസ്ടി ഇല്ലാതെ, ഓരോ സന്ദേശത്തിനും 0.115 രൂപയാണ് മെറ്റ ഈടാക്കുക. 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ ഇത് 0.136 രൂപയായി വരും. സെപ്റ്റംബര്‍ 30 വരെ, ഉപഭോക്താവ് സന്ദേശം അയച്ച് 24 മണിക്കൂറിനുള്ളില്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് യൂട്ടിലിറ്റി സന്ദേശങ്ങള്‍ സൗജന്യമായി അയക്കാം. ഒക്ടോബര്‍ ഒന്നുമുതല്‍ ജി.എസ്ടി കൂടാതെ ഡെലിവറി ചെയ്യുന്ന ഓരോ യൂട്ടിലിറ്റി സന്ദേശത്തിനും മുകളില്‍ പറഞ്ഞ തുക നല്‍കണം. കൂടാതെ, ഓരോ ബിസിനസ് ഫോണ്‍ നമ്പറിനും പ്രതിമാസം ആദ്യത്തെ 1,000 സര്‍വീസ് മറുപടികള്‍ സൗജന്യമായിരിക്കും. ഇതിന് ശേഷമായിരിക്കും നിശ്ചിത നിരക്ക് ഈടാക്കുക.

Summary

New rates for WhatsApp Business messages from October 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com