പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെബിറ്റ് കാര്‍ഡ് ഇല്ലേ?; ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും യുപിഐ പിന്‍ സെറ്റ് ചെയ്യാം, അറിയേണ്ടതെല്ലാം 

ആധാര്‍ കാര്‍ഡ് ഇന്ന് സുപ്രധാന തിരിച്ചറിയല്‍ രേഖയായി മാറി കഴിഞ്ഞു
Published on

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഇന്ന് സുപ്രധാന തിരിച്ചറിയല്‍ രേഖയായി മാറി കഴിഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണ്. മറ്റിടങ്ങളിലും തിരിച്ചറിയല്‍ രേഖയായി മുഖ്യമായി ചോദിക്കുന്നത് ആധാറാണ്. ഡെബിറ്റ് കാര്‍ഡ് ഇല്ലെങ്കിലും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് യുപിഐ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.  

രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമാണ് യുപിഐ. ഒരു യുപിഐ ഐഡി സജ്ജീകരിക്കാന്‍, ബാങ്കില്‍ ഒരു അക്കൗണ്ടും അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഒരു മൊബൈല്‍ നമ്പറുമാണ് ആവശ്യം. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡും ഉണ്ടായിരിക്കണം. ഒരാള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഇല്ലെങ്കിലും, രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉപയോക്താവിന്റെ യുപിഐ ഐഡിയെ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാം.

ആധാര്‍ ഒടിപി സുരക്ഷിതവും സൗകര്യപ്രദവുമാണ്. ആധാര്‍ ഒടിപി ഉപയോഗിച്ച് യുപിഐ പിന്‍ മാറ്റാന്‍ സാധിക്കും. ആധാര്‍ ഒടിപി ഉപയോഗിച്ച് പുതിയ യുപിഐ  പിന്‍ സജ്ജീകരിക്കാനും സാധിക്കും. ഇതിനായി ആദ്യമായി ആധാര്‍ ഒടിപി ഓതന്റിക്കേഷന്‍ തെരഞ്ഞെടുക്കണം. ആധാര്‍ വിവരങ്ങള്‍ നല്‍കി വേണം തുടര്‍നടപടി സ്വീകരിക്കേണ്ടത്. ബാങ്കില്‍ നിന്നോ യുഐഡിഎഐയില്‍ നിന്നോ ലഭിക്കുന്ന ഒടിപി നല്‍കണം. ഇതോടെ പുതിയ യുപിഐ പിന്‍ സെറ്റ് ചെയ്യുന്ന നടപടി പൂര്‍ത്തിയാവും. 

ആധാര്‍ ഒടിപി ഉപയോഗിച്ച് യുപിഐ പിന്‍ സെറ്റ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിന്‍ സെറ്റ് ചെയ്യാവുന്നതാണ്. നിലവില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാനറ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങി 22 ബാങ്കുകള്‍ മാത്രമാണ് യുപിഐ പിനുമായി ബന്ധപ്പെട്ട് ആധാര്‍ ഒടിപിയെ പിന്തുണയ്ക്കുന്നുള്ളൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com