ഇനി പോളിസി എടുക്കാനും ബെനഫിറ്റ് അറിയാനും ബ്രാഞ്ചില്‍ പോകേണ്ട!; എല്‍ഐസിയും സ്മാര്‍ട്ടായി, പുതിയ ആപ്പ്

പുതിയ പോളിസി എടുക്കാന്‍ ആഗ്രഹിക്കുന്നവരും നിലവില്‍ പോളിസി ഉള്ളവരും പ്രമുഖ പൊതുമേഖ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ബ്രാഞ്ചില്‍ ഇനി പോകേണ്ടതില്ല
lic
licfile
Updated on
1 min read

ന്യൂഡല്‍ഹി: പുതിയ പോളിസി എടുക്കാന്‍ ആഗ്രഹിക്കുന്നവരും നിലവില്‍ പോളിസി ഉള്ളവരും പ്രമുഖ പൊതുമേഖ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ബ്രാഞ്ചില്‍ ഇനി പോകേണ്ടതില്ല. ഉപഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിന് എല്‍ഐസി പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു. മൈഎല്‍ഐസി ( MyLIC ) എന്ന പേരിലാണ് പുതിയ ആപ്പ്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി എം നാഗരാജുവാണ് ഈ ആപ്പ് ഉദ്ഘാടനം ചെയ്തത്.

എല്‍ഐസിയുടെ DIVE (Digital Innovation & Value Enhancement) പ്ലാറ്റ്ഫോമിന് കീഴിലാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. വേഗത്തിലുള്ള സേവനം, മെച്ചപ്പെട്ട സുരക്ഷ, ആധുനിക സാങ്കേതികവിദ്യ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൊബൈല്‍ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പേപ്പര്‍ ജോലികള്‍ കുറയ്ക്കുക, ഓഫിസുകള്‍ നേരിട്ട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക, എപ്പോള്‍ വേണമെങ്കിലും പോളിസി സംബന്ധമായ സേവനങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് ഇതിന്റെ അടിസ്ഥാന ആശയം.

പോളിസി ഉടമകള്‍ക്ക് അവരുടെ പോളിസികള്‍ നിയന്ത്രിക്കാനും പ്രീമിയം അടയ്ക്കാനും ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും സാധിക്കുന്ന ഒരു ഏകജാലക പ്ലാറ്റ്ഫോമാണ് MyLIC ആപ്പ്. ഇതിനായി ഇനി ബ്രാഞ്ച് സന്ദര്‍ശിക്കുകയോ ഏജന്റുമാരെ മാത്രം ആശ്രയിക്കുകയോ വേണ്ടതില്ല. കൂടാതെ, ഓണ്‍ലൈനായി പോളിസികള്‍ വാങ്ങാനും, ഇ-കെവൈസി (e-KYC) പൂര്‍ത്തിയാക്കാനും പേപ്പര്‍ ജോലികളില്ലാതെ ലോണിന് അപേക്ഷിക്കാനും ഈ ആപ്പ് അനുവദിക്കുന്നു.

മുന്‍പ് ഏറെ സമയമെടുത്തിരുന്ന കാലാവധി കഴിഞ്ഞ (Lapsed) പോളിസികള്‍ പുതുക്കാനുള്ള സൗകര്യവും ഈ ആപ്പില്‍ ലഭ്യമാണ്.

lic
പ്രതിമാസം 5,000, 10,000, 12,000...; പിപിഎഫ് നിക്ഷേപത്തിലൂടെ എങ്ങനെ കോടീശ്വരനാകാം?, കണക്ക് ഇങ്ങനെ

ആപ്പിന്റെ പ്രധാന സവിശേഷതകള്‍:

പോളിസി മാനേജ്മെന്റ്: പോളിസികള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.

പ്രീമിയം പേയ്മെന്റ്: ആപ്പിലൂടെ നേരിട്ട് പ്രീമിയം അടയ്ക്കാം.

ബെനഫിറ്റ് ട്രാക്കിങ്: പോളിസി ആനുകൂല്യങ്ങള്‍ നിരീക്ഷിക്കാം.

ഓണ്‍ലൈന്‍ പോളിസി പര്‍ച്ചേസ്: പുതിയ പോളിസികള്‍ ഓണ്‍ലൈനായി വാങ്ങാം.

ഇ-കെവൈസി, പേപ്പര്‍രഹിത വായ്പ: എളുപ്പത്തില്‍ കെവൈസി പൂര്‍ത്തിയാക്കാനും ലോണിന് അപേക്ഷിക്കാനും സാധിക്കും.

കാലാവധി കഴിഞ്ഞ പോളിസികള്‍ പുതുക്കാം: മുടങ്ങിപ്പോയ പോളിസികള്‍ ആപ്പിലൂടെ പുനരാരംഭിക്കാം.

ഇതോടൊപ്പം എല്‍ഐസി ഏജന്റുമാര്‍ക്കായി സൂപ്പര്‍ സെയില്‍സ് സാഥി എന്ന പേരില്‍ മറ്റൊരു ആപ്പും അവതരിപ്പിച്ചു. ആപ്പ് സ്‌റ്റോറില്‍ അല്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ പ്രവേശിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

lic
55,000 രൂപ വരെ വിലക്കുറവ്; വിവിധ പെട്രോള്‍ കാറുകള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റ, അറിയാം പട്ടിക
Summary

No more branch visits for managing policy for LIC customers, new app

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com