യുപിഐ എംഡിആര്‍ ചുമത്തുന്നത് ജനുവരി വരെ നീട്ടുമോ?; സര്‍ക്കാര്‍ പരിഗണനയില്‍

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഒക്ടോബര്‍ 15ന് പ്രാബല്യത്തില്‍ വരാനിരിക്കേ, ഇത് നടപ്പാക്കുന്നത് ജനുവരി വരെ നീട്ടിവെയ്ക്കണമെന്ന ആവശ്യം ശക്തം
UPI Payment
UPI PaymentAI Generated
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഒക്ടോബര്‍ 15ന് പ്രാബല്യത്തില്‍ വരാനിരിക്കേ, ഇത് നടപ്പാക്കുന്നത് ജനുവരി വരെ നീട്ടിവെയ്ക്കണമെന്ന ആവശ്യം ശക്തം. വ്യത്യസ്ത എംഡിആര്‍ നിരക്കുകള്‍, ഇവയുടെ പ്രയോഗക്ഷമത തുടങ്ങിയ വിഷയങ്ങളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഇത് നടപ്പാക്കാന്‍ വ്യവസായമേഖല സജ്ജമല്ല എന്ന് കാണിച്ച് വ്യാപാരി സംഘടനകളും ഫിന്‍ടെക് കമ്പനികളും പേയ്‌മെന്റ് സ്ഥാപനങ്ങളും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുകയാണ്.

വ്യാപാരി സംഘടനകളുടെ അടക്കം ആശങ്ക പരിഗണിച്ച് ധനകാര്യമന്ത്രാലയവുമായി ചര്‍ച്ച നടത്തി വരികയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. രണ്ടുദിവസത്തിനകം നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വിഷയത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പ്രധാന ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ യുപിഐ നിയന്ത്രിക്കുന്നത് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്.

കഴിഞ്ഞ മാസമാണ് 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ചുമത്താന്‍ തീരുമാനിച്ചത്. 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനമാണ് എംഡിആര്‍ ആയി നിശ്ചയിച്ചത്. ഇത് ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പ്രഖ്യാപനം. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന ഫീസാണ് എംഡിആര്‍. ഉത്സവ സീസണ്‍ കഴിയുന്നത് വരെ ഇത് നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്നാണ് വ്യാപാരി സംഘടനകളുടെ ആവശ്യം. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ എംഡിആര്‍ വരുന്നത് ഉത്സവ വില്‍പ്പന സമയത്ത് ബിസിനസ് ചെലവ് വര്‍ധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

UPI Payment
ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം
UPI Payment
മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം
Summary

NPCI considering proposals to postpone UPI MDR implementation to January

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com