വിരമിക്കല്‍ സമ്പാദ്യത്തിനൊപ്പം മെഡിക്കല്‍ പരിരക്ഷയും; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?, അറിയാം പ്രത്യേകതകള്‍

വിരമിക്കല്‍ കാലത്തെ സമ്പാദ്യത്തോടൊപ്പം ചികിത്സാ ചെലവുകള്‍ക്കും മുന്‍ഗണന നല്‍കുന്ന 'എന്‍പിഎസ് സ്വാസ്ഥ്യ' (PoC 2) പദ്ധതിയില്‍ സുപ്രധാന പരിഷ്‌കാരങ്ങളുമായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി
NPS Swasthya
NPS Swasthya FILE
Updated on
1 min read

വിരമിക്കല്‍ കാലത്തെ സമ്പാദ്യത്തോടൊപ്പം ചികിത്സാ ചെലവുകള്‍ക്കും മുന്‍ഗണന നല്‍കുന്ന 'എന്‍പിഎസ് സ്വാസ്ഥ്യ' (PoC 2) പദ്ധതിയില്‍ സുപ്രധാന പരിഷ്‌കാരങ്ങളുമായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി. പെന്‍ഷന്‍ പദ്ധതി കൂടുതല്‍ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കുക എന്നതാണ് ഈ പുതിയ പതിപ്പിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി, ഭാവിയിലേക്കുള്ള സമ്പാദ്യത്തിനൊപ്പം അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രി ചെലവുകള്‍ കണ്ടെത്താനും സാധാരണക്കാരെ സഹായിക്കുന്നു.

എന്താണ് ഈ പദ്ധതി?

ഇതൊരു പെന്‍ഷന്‍ പദ്ധതിയാണ്. ഭാവിയിലേക്കായി പണം സമ്പാദിക്കുന്നതിനോടൊപ്പം തന്നെ, പെട്ടെന്നുണ്ടാകുന്ന ആശുപത്രി ചെലവുകള്‍ക്കും ഈ തുക വിനിയോഗിക്കാനാകും. നിലവില്‍ ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്.

പ്രധാന മാറ്റങ്ങള്‍:

ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം: ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഇനി മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാണ്. ഇതിനുള്ള പ്രീമിയം തുക പെന്‍ഷന്‍ സമ്പാദ്യത്തില്‍ നിന്ന് തന്നെ ഈടാക്കും. ഈ പദ്ധതിയുടെ ഭാഗമാകാന്‍ തുടക്കത്തില്‍ കുറഞ്ഞത് 25,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ആശുപത്രി ബില്ലുകള്‍ വര്‍ദ്ധിക്കുകയും ചെയ്താല്‍ പെന്‍ഷന്‍ സമ്പാദ്യത്തില്‍ നിന്ന് മുഴുവന്‍ തുകയും ചികിത്സയ്ക്കായി പിന്‍വലിക്കാം. സമ്പാദ്യം കുറഞ്ഞ അളവിലാണെങ്കില്‍ പോലും ഇത്തരത്തില്‍ പിന്‍വലിക്കല്‍ സാധ്യമാണ്. ചികിത്സാ ബില്ലുകള്‍ക്കുള്ള തുക നേരിട്ട് ആശുപത്രിക്കോ സേവനദാതാവിനോ കൈമാറുന്ന രീതിയാണ് ഇതില്‍ പിന്തുടരുന്നത്. ബില്‍ തുക കഴിച്ചുള്ള ബാക്കി പണം നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് തന്നെ തിരികെ എത്തും.

NPS Swasthya
ഒഴുകിയെത്തിയത് 4.13 ലക്ഷം കോടി, എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; കുതിച്ച് എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകള്‍

ചികിത്സാ തുക നേരിട്ട് ആശുപത്രിയിലേക്കോ സേവനദാതാവിനോ ആയിരിക്കും കൈമാറുന്നത്. ബില്ല് അടച്ചു കഴിഞ്ഞ് ബാക്കി തുകയുണ്ടെങ്കില്‍ അത് അക്കൗണ്ടിലേക്ക് തന്നെ തിരികെ എത്തും. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ഒരു നിശ്ചിത എണ്ണം ആളുകള്‍ക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. ചുരുക്കത്തില്‍, വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യവും ആരോഗ്യ സുരക്ഷയും ഒരേപോലെ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രായോഗികമായ ഒരു പദ്ധതിയാണിത്.

NPS Swasthya
ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ വര്‍ധിപ്പിച്ച് കേന്ദ്രം
Summary

NPS Swasthya Explained: How You Can Use Retirement Savings For Medical Expenses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com