

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില രണ്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്നലെ ഒറ്റയടിക്ക് എട്ടുശതമാനമാണ് താഴ്ന്നത്.
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലമാണ് എണ്ണവില കുറയാന്‍ കാരണമായത്. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളിലും മേധാവിത്വം സ്ഥാപിച്ച ഡെമോക്രാറ്റുകള്‍ അമേരിക്ക- ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷയാണ് എണ്ണവില കുറയാന്‍ കാരണം.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 93 ഡോളറിലേക്കാണ് താഴ്ന്നത്. കഴിഞ്ഞ ദിവസം വരെ നൂറ് ഡോളറിന് മുകളിലായിരുന്നു എണ്ണവില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates