ഇടപാടുകള്‍ ഇന്ന് തന്നെ ചെയ്യുക; നാളെയും മറ്റന്നാളും ബാങ്ക് അവധി

ഓണക്കാലമടക്കം നിരവധി ആഘോഷങ്ങളുടെ മാസമാണ് സെപ്റ്റംബര്‍
bank holiday
bank holidayപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: ഓണക്കാലമടക്കം നിരവധി ആഘോഷങ്ങളുടെ മാസമാണ് സെപ്റ്റംബര്‍. അതിനാല്‍ തന്നെ ഈ മാസം നിരവധി ബാങ്ക് അവധി ഉണ്ട്. ആര്‍ബിഐ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് 14 ദിവസമാണ് ബാങ്കുകള്‍ അടഞ്ഞു കിടക്കുക. എന്നാല്‍ ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധികള്‍ പ്രാദേശിക ആഘോഷങ്ങള്‍ അടിസ്ഥാനമാക്കിയാകും.

ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ നാലിനും അഞ്ചിനുമാണ് കേരളത്തില്‍ ബാങ്ക് അവധി. അതായത് ഉത്രാടത്തിനും തിരുവോണത്തിനും. ആദ്യ ശനിയായതിനാല്‍ ആറാം തീയതി കേരളത്തില്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 14 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

bank holiday
സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ ആശ്വാസമോ?; നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കം

സെപ്റ്റംബര്‍ 3- ബുധനാഴ്ച- കര്‍മ പൂജ- ഝാര്‍ഖണ്ഡ്

സെപ്റ്റംബര്‍ 4- വ്യാഴാഴ്ച- ഒന്നാം ഓണം (ഉത്രാടം)- കേരളം

സെപ്റ്റംബര്‍ 5- വെള്ളിയാഴ്ച- തിരുവോണം, നബി ദിനം- ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍, ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, കേരളം, ഡല്‍ഹി, ഝാര്‍ഖണ്ഡ്, തെലങ്കാന

സെപ്റ്റംബര്‍ 6- ശനിയാഴ്ച- നബിദിനം- സിക്കിം, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍

സെപ്റ്റംബര്‍ 7- ഞായറാഴ്ച

സെപ്റ്റംബര്‍ 12- വെള്ളിയാഴ്ച- Eid-i-Milad-ul-Nabi ജമ്മു കശ്മീര്‍

സെപ്റ്റംബര്‍ 13- രണ്ടാം ശനിയാഴ്ച

സെപ്റ്റംബര്‍ 14- ഞായറാഴ്ച

സെപ്റ്റംബര്‍ 22- തിങ്കളാഴ്ച- നവരാത്രി ആരംഭം- രാജസ്ഥാന്‍

സെപ്റ്റംബര്‍ 23- ചൊവ്വാഴ്ച- മഹാരാജ ഹരിസിങ് ജന്മദിനം- ജമ്മു കശ്മീര്‍

സെപ്റ്റംബര്‍ 27- നാലാമത്തെ ശനിയാഴ്ച

സെപ്റ്റംബര്‍ 28- ഞായറാഴ്ച

സെപ്റ്റംബര്‍ 29- തിങ്കളാഴ്ച- പൂജവെപ്പ്, ദുര്‍ഗാപൂജ- ത്രിപുര, അസം, പശ്ചിമ ബംഗാള്‍

സെപ്റ്റംബര്‍ 30- ചൊവ്വാഴ്ച- ദുര്‍ഗാപൂജ- ത്രിപുര, ഒഡിഷ, അസം, മണിപ്പൂര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്

bank holiday
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പോകുകയാണോ?; ശ്രദ്ധിക്കേണ്ട ഒന്‍പത് കാര്യങ്ങള്‍
Summary

onam: Make transactions today, tomorrow and the day after are bank holidays

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com