കുത്തനെ ഉയര്‍ന്ന് സവാള വില; 80 രൂപയിലെത്തി, നൂറ് തൊടുമോ?, ആശങ്ക

സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു
onion price hike
onion price hikefile
Edited By:
Updated on
1 min read

കൊച്ചി: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. ഓണം കഴിഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സവാള വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ സവാള വില കിലോഗ്രാമിന് 80 രൂപ വരെയായി. വരുംദിവസങ്ങളിലും വില ഉയര്‍ന്ന് നൂറ് കടക്കുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍.

ചില്ലറ വിപണിയില്‍ സവാളയ്ക്ക് കിലോയ്ക്ക് 50 മുതല്‍ 80 രൂപ വരെയാണ് വില. ചെറിയുള്ളിയുടെ വിലയും 80 രൂപയാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന സവാളയുടെ വിലയാണ് ഇപ്പോള്‍ ഇരട്ടിയായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സവാളയുടെ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വില പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വരും ദിവസങ്ങളിലും സവാള വില ഉയരുമെന്നാണ് വിലയിരുത്തല്‍.

onion price hike
അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തില്‍ ഉലഞ്ഞ് ഓഹരി വിപണി, സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു; എണ്ണവില വീണ്ടും 90 ഡോളര്‍ കടന്നു
onion price hike
എല്‍പിജി ഇ-കെവൈസി, ബോര്‍ഡിങ് പാസ്, ഐടിആര്‍ റിട്ടേണ്‍...; സെപ്റ്റംബര്‍ ഒന്നുമുതല്‍ നിരവധി മാറ്റങ്ങള്‍
Summary

Onion prices rise sharply; Reached Rs 80, will it touch Rs 100?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com