

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതുതലമുറ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയ ഓപ്പോ ഫൈന്‍ഡ് എന്‍5 ഗ്ലോബല്‍ ലോഞ്ച് ഫെബ്രുവരി 20ന് സിംഗപ്പൂരില്‍. ലോകത്തെ ഏറ്റവും സ്ലിം ആയിട്ടുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ അതിന്റെ ഡിസൈനും കളര്‍ ഓപ്ഷനുകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ജേഡ് വൈറ്റ്, സാറ്റിന്‍ ബ്ലാക്ക്, ട്വിലൈറ്റ് പര്‍പ്പിള്‍ വേരിയന്റ് എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ജേഡ് വൈറ്റ്, സാറ്റിന്‍ ബ്ലാക്ക് കളറുകളില്‍ വരുന്ന ഫോണിന്റെ പിന്‍വശം ഗ്ലാസിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ട്വിലൈറ്റ് പര്‍പ്പിള്‍ വേരിയന്റിന്റെ പിന്‍വശം ലെതര്‍ കവറിലാണ് സംരക്ഷിച്ചിരിക്കുന്നത്.
ഓപ്പോ ഫൈന്‍ഡ് എന്‍5, വണ്‍പ്ലസ് ഓപ്പണ്‍ 2 എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്ത് ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെച്ചപ്പെട്ട ഈട് ഉറപ്പാക്കാന്‍ 3D പ്രിന്റഡ് ടൈറ്റാനിയം അലോയ് ഹിഞ്ചോട് കൂടിയാണ് ഫോണ്‍ വിപണിയില്‍ എത്തുക. ഇത്തരത്തില്‍ പുറത്തിറക്കുന്ന ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണായിരിക്കും ഓപ്പോ ഫൈന്‍ഡ് എന്‍5 എന്നും കമ്പനി വെളിപ്പെടുത്തി.
8.12 ഇഞ്ച് ഡിസ്പ്ലേയോട് കൂടി വരുന്ന ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് SoC ചിപ്പ്‌സെറ്റ് കരുത്ത് പകരും. 16GB റാമും 12GB വെര്‍ച്വല്‍ റാമും 512GB ഇന്റേണല്‍ സ്റ്റോറേജുമാണ് മറ്റൊരു പ്രത്യേകത. 80W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങും 50W വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങ്ങും പിന്തുണയ്ക്കുന്ന 5,600mAh ബാറ്ററി ഇതിന് പിന്തുണ നല്‍കും.
ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15ല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണില്‍ ട്രിപ്പിള്‍ 50MP പിന്‍ കാമറ സജ്ജീകരണമുണ്ടാകും. അതില്‍ 50MP പ്രൈമറി സെന്‍സര്‍, 8MP സെക്കന്‍ഡറി കാമറ, മറ്റൊരു 50MP സെന്‍സര്‍, ഒരുപക്ഷേ 3x ടെലിഫോട്ടോ പെരിസ്‌കോപ്പ് ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. 2023ല്‍ 1,39,999 രൂപ വിലയിലാണ് വണ്‍പ്ലസ് ഓപ്പണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. വരാനിരിക്കുന്ന വണ്‍പ്ലസ് ഓപ്പണ്‍ 2നും സമാനമായതോ അല്‍പ്പം ഉയര്‍ന്നതോ ആയ വില ഉണ്ടാവാനാണ് സാധ്യത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates