കൊച്ചിയിലും ഡീസലിന് നൂറടിച്ചു, പെട്രോൾ വിലയും കൂട്ടി

കൊച്ചിയിൽ 100.22 രൂപയാണ് ഒരു ലിറ്റർ ഡീസലിന് വില
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കൊച്ചി; രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസൽ വില നൂറു കടന്നു. കൊച്ചിയിൽ 100.22 രൂപയാണ് ഒരു ലിറ്റർ ഡീസലിന് വില. 

കൊച്ചിയിലെ പെട്രോൾ വില 106.50 രൂപയായി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 108.13 രൂപയും, ഡീസലിന് 102.05 രൂപയുമായി. കോഴിക്കോട് പെട്രോളിന് 106.67 രൂപയും,ഡീസലിന് 100.38 രൂപയുമാണ് ഇന്നത്തെ വില. സെപ്തംബർ 24ന് ശേഷം ഡീസലിന് 6 രൂപ 64 പൈസയും, പെട്രോളിന് 5 രൂപയുമാണ് വർധിച്ചത്. രണ്ടു ​ദിവസത്തിനു ശേഷമാണ് ഇന്ധന വിലയിൽ വർധനയുണ്ടാകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER