മേലോട്ടു തന്നെ; പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി

ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വർധിപ്പിച്ചത്
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on
1 min read

കൊച്ചി; രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോൾ വില 106.85 രൂപയായി. ഒരു ലിറ്റർ ഡീസലിന് 100 രൂപ 58 പൈസ നൽകണം. 

കോഴിക്കോട് പെട്രോൾ ലിറ്ററിന് 107 രൂപ 35 പൈസയും ഡീസൽ ലിറ്ററിന് 100 രൂപ 74 പൈസയും ആണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 108 രൂപ 81 പൈസയും ഡീസൽ ലിറ്ററിന് 102 രൂപ 38 പൈസയും ആണ്. 

ഇന്നലെയും കൂട്ടി

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെയും ഇന്ധനവില കൂട്ടിയിരുന്നു. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഡീസൽ വില നൂറു കടന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com