ഫോണ്‍ നമ്പര്‍ മാറിയോ?, പഴയ യുപിഐ ഐഡി വഴി പണം നഷ്ടപ്പെടാം; ഈ അബദ്ധം പറ്റരുത്!

നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്നതും ഉപേക്ഷിച്ചതോ മറന്നുപോയതോ ആയ യുപിഐ ഐഡികള്‍ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് വലിയ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നതായി സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു
UPI transaction
UPI transactions പ്രതീകാത്മക ചിത്രം
Edited By:
Updated on
2 min read

നിങ്ങള്‍ പുതിയ ഫോണ്‍ നമ്പര്‍ ആണോ ഉപയോഗിക്കുന്നത്? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെട്ടേക്കാം. യുപിഐ ഇടപാട് നടത്തുന്നവരാണ് ശ്രദ്ധിക്കേണ്ടത്. നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്നതും ഉപേക്ഷിച്ചതോ മറന്നുപോയതോ ആയ യുപിഐ ഐഡികള്‍ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് വലിയ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നതായി സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തതുകൊണ്ട് മാത്രം യുപിഐ ഹാന്‍ഡിലുകള്‍ റദ്ദാക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ അതില്‍ ഉണ്ടാക്കിയിട്ടുള്ള യുപിഐ ഐഡിയും ആക്ടീവ് സ്റ്റാറ്റസില്‍ തുടരുന്നതായിരിക്കും. പിന്നീട് 12 മാസത്തോളം ഉപയോഗിക്കാതിരുന്നാല്‍ ഈ ഐഡി നിഷ്‌ക്രിയമായി പോകും. ഉപയോഗശൂന്യമായ യുപിഐ ഐഡികള്‍ കണ്ടെത്തിയാല്‍, മൊബൈല്‍ ആപ്പ് ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പായി ആപ്പിനുള്ളില്‍ കയറി ആ ഐഡികള്‍ പൂര്‍ണമായും നിര്‍ജ്ജീവമാക്കേണ്ടതാണ് (Deactivate). ആപ്പുകളില്‍ 'Active', 'Inactive', 'Pending' എന്നിങ്ങനെയുള്ള സ്റ്റാറ്റസ് ലേബലുകള്‍ പരിശോധിച്ച് ആവശ്യമില്ലാത്തവ ക്ലോസ് ചെയ്യുക.

അല്ലാത്തപക്ഷം ഇത്തരം ഡോര്‍മന്റ് ഐഡികള്‍ മൊബൈല്‍ ആപ്പുകളുടെ റെക്കോര്‍ഡുകളില്‍ ഫോണ്‍ നമ്പറുമായോ ബാങ്ക് അക്കൗണ്ടുമായോ ഇപ്പോഴും ബന്ധിപ്പിക്കപ്പെട്ട നിലയിലുണ്ടാകാം. തട്ടിപ്പുകാര്‍ക്ക് ഇവ ദുരുപയോഗം ചെയ്ത് വ്യാജ സന്ദേശങ്ങള്‍ അയക്കാനും പണം തട്ടിയെടുക്കാനും സാധിക്കും. അതിനാല്‍ സജീവമായ യുപിഐ ഐഡികള്‍ കൃത്യമായി പരിശോധിച്ച്, ആവശ്യമില്ലാത്തവ നിര്‍ജ്ജീവമാക്കുക മാത്രമാണ് ഇതിനുള്ള ഏക പരിഹാരം.

യുപിഐ ഐഡികള്‍ പരിശോധിക്കേണ്ട വിധം:

ഗൂഗിള്‍ പേ: പ്രൊഫൈല്‍ ചിത്രം തിരഞ്ഞെടുത്ത് 'Bank accounts' എന്നതില്‍ ക്ലിക്ക് ചെയ്യുക. ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ ടാപ്പ് ചെയ്താല്‍ ആക്ടീവായിട്ടുള്ള എല്ലാ യുപിഐ ഐഡികളും കാണാം.

ഫോണ്‍പെ: പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് 'My BHIM UPI ID' എന്ന സെക്ഷന്‍ പരിശോധിക്കുക.

പേടിഎം: ഹോം സ്‌ക്രീനിലെ 'BHIM UPI' സെക്ഷന്‍ വഴി യുപിഐ ഐഡികള്‍ കണ്ടെത്താം.

ഭീം: ഹോം പേജിലെ പ്രൊഫൈല്‍ പരിശോധിക്കുക.

UPI transaction
Explainer|ഇന്ത്യയില്‍ പെട്രോള്‍ വില നിശ്ചയിക്കുന്നത് എങ്ങനെ?, ആര്‍ക്കൊക്കെ എത്രയൊക്കെ കിട്ടും? , നികുതി എത്ര?

നെറ്റ് ബാങ്കിങ്/ ബാങ്ക് ആപ്പുകള്‍: പ്രമുഖ ബാങ്കുകളുടെ ഔദ്യോഗിക മൊബൈല്‍ ആപ്പുകള്‍ വഴിയും നെറ്റ് ബാങ്കിങ് മുഖേനയും യുപിഐ ആക്‌സസ് പരിശോധിക്കാനും നിയന്ത്രിക്കാനും സാധിക്കും.

നിലവില്‍ ഉപയോഗിക്കുന്ന യുപിഐ ഐഡികള്‍ സുരക്ഷിതമായി കാത്തുസൂക്ഷിക്കാന്‍ ശക്തമായ യുപിഐ പിന്‍ നമ്പറുകള്‍ സജ്ജീകരിക്കുക. കൃത്യമായ ഇടവേളകളില്‍ പിന്‍ നമ്പറുകള്‍ മാറ്റുക. എന്തെങ്കിലും സുരക്ഷാ വീഴ്ച സംശയിക്കുകയോ പിന്‍ നമ്പറുകള്‍ മറന്നുപോവുകയോ ചെയ്താല്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ ആധാര്‍ വെരിഫിക്കേഷനോ ഉപയോഗിച്ച് 'Forgot UPI PIN' വഴി അവ പുനഃക്രമീകരിക്കാവുന്നതാണ്.

കൂടാതെ, മൊബൈല്‍ നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ ബാങ്ക് അക്കൗണ്ടിലേക്ക് പുതിയ നമ്പര്‍ ആദ്യം അപ്‌ഡേറ്റ് ചെയ്യേണ്ടതും നിര്‍ണായകമാണ്. കാരണം യുപിഐ വെരിഫിക്കേഷനുകള്‍ പൂര്‍ണമായും ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

UPI transaction
കോളടിച്ച് കേന്ദ്രം, ആര്‍ബിഐയില്‍ നിന്ന് ലഭിച്ചത് 2.87 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ലാഭവിഹിതം; കേന്ദ്രബാങ്ക് വരുമാനമുണ്ടാക്കുന്നത് എങ്ങനെ?
Summary

phone number changed, how to avoid upi fraud trap

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com