മാസംതോറും 9000 രൂപയിലധികം പെൻഷൻ, റെക്കറിങ് ഡെപ്പോസിറ്റിൽ നിക്ഷേപിച്ചാൽ 'സൂപ്പർ', വിശദാംശങ്ങൾ

കേന്ദ്രസർക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി
post office monthly income scheme
post office monthly income schemeഫയൽ
Updated on
1 min read

കേന്ദ്രസർക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകർഷണം. ഇത് ഒരു പെൻഷൻ പ്ലാൻ പോലെ കാണാവുന്നതാണ്.കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്.

ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. ഇത്തരത്തിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാൽ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാൻ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

അഞ്ചുവർഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കിൽ പദ്ധതിയിൽ ചേരാം. സിംഗിൾ അക്കൗണ്ടിൽ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടിൽ പ്രായപൂർത്തിയായ മൂന്ന് പേർക്ക് വരെ ചേരാം. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾക്കും പദ്ധതിയിൽ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളിൽ പ്രായം വേണം. പലിശ നികുതിവിധേയമാണ്.

post office monthly income scheme
അഞ്ചുവര്‍ഷം കൊണ്ട് പലിശ മാത്രം 2,24,974 രൂപ; അറിയാം ഈ കിടിലന്‍ പോസ്റ്റ് ഓഫീസ് സ്‌കീം

നിക്ഷേപം നടത്തി ഒരു വർഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വർഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിൻവലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റിൽ നിക്ഷേപിച്ചാൽ കാലാവധി ആകുമ്പോൾ നല്ല ഒരു തുക ലഭിക്കും.

അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം

ഒൻപതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം

15 ലക്ഷം- പ്രതിമാസം 9,250 രൂപ വരുമാനം

post office monthly income scheme
ഫാസ്ടാഗില്‍ ബാലന്‍സ് ഇല്ലെങ്കിലും ടോള്‍ കടക്കാം!; പണമടയ്ക്കാന്‍ മൂന്ന് ദിവസം, വിശദാംശങ്ങള്‍

post office monthly income scheme, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com