വര്‍ഷംതോറും 2.46 ലക്ഷം രൂപ വരെ വരുമാനം, പ്രായമായവരുടെ 'ആശ്രയം'; പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം

ചെറിയ നിക്ഷേപങ്ങളിലൂടെ വലിയ സമ്പാദ്യം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന നിരവധി സ്‌കീമുകള്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
Senior Citizen Savings Scheme
Senior Citizen Savings Scheme file
Edited By:
Updated on: 
1 min read

കൊച്ചി: ചെറിയ നിക്ഷേപങ്ങളിലൂടെ വലിയ സമ്പാദ്യം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന നിരവധി സ്‌കീമുകള്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. വിരമിച്ചവരെയും പ്രായമായ നിക്ഷേപകരെയും ലക്ഷ്യമിട്ട് പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള പ്ലാനാണ് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം. മുതിര്‍ന്ന പൗരന്മാര്‍ക്കിടയിലെ ഏറ്റവും ജനപ്രിയമായ ഓപ്ഷനുകളില്‍ ഒന്നാണിത്.

ഈ പദ്ധതിയില്‍ ഒരു വ്യക്തിക്ക് 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. നിക്ഷേപകന് പ്രതിമാസം 20,500 രൂപ വരെ പലിശ നേടാന്‍ ഈ സ്‌കീം വഴി സാധിക്കും. മൂന്ന് മാസം കൂടുമ്പോഴാണ് പലിശ നല്‍കുന്നത്. അതായത് ഓരോ മൂന്ന് മാസം കൂടുമ്പോഴും 61,500 രൂപ വീതം ലഭിക്കാന്‍ ഇതുവഴി സാധിക്കും. ഇതിന് സര്‍ക്കാര്‍ പിന്തുണയുള്ളതിനാല്‍ നിക്ഷേപം സുരക്ഷിതമാണ്.

ആയിരം രൂപ നിക്ഷേപിച്ച് കൊണ്ട് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ക്കൊപ്പം കൃത്യമായ ഇടവേളകളില്‍ പലിശയും ഈ സ്‌കീം വാഗ്ദാനം ചെയ്യുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നിക്ഷേപങ്ങള്‍ക്ക് വര്‍ഷം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും ( ബാധകമായ നികുതി വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായാണ്). അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള ഈ പദ്ധതി നിലവില്‍ 8.2 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് പല ബാങ്കുകളും നല്‍കുന്ന സ്ഥിര നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ടതാണ്.

വ്യക്തിഗതമായോ ജീവിതപങ്കാളിയുമായി ചേര്‍ന്ന് ജോയിന്റ് ആയോ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഇതില്‍ 30 ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഓരോ വര്‍ഷവും 2,46,000 രൂപയാണ് പലിശയിനത്തില്‍ ലഭിക്കുക. പ്രതിമാസം ശരാശരി 20,500 രൂപയായി കണക്കാക്കാവുന്നതാണ്.

Senior Citizen Savings Scheme
പലിശ കൂട്ടുമോ?, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഡിജിറ്റല്‍ കെവൈസി, ആധാര്‍ ഇ-മെയില്‍ അപ്‌ഡേഷന്‍...; അറിയാം ഡിസംബറിലെ മാറ്റങ്ങള്‍
Senior Citizen Savings Scheme
'ചെലവ് താങ്ങുന്നില്ല', കാറുകളുടെ വില വര്‍ധിപ്പിച്ച് പ്രമുഖ കമ്പനികള്‍, ഈ വര്‍ഷത്തെ നാലാമത്തെ കൂട്ടല്‍
Summary

Post Office Savings Scheme: Invest Rs 30 Lakh, Earn Rs 2.46 Lakh Yearly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER