

ബാങ്കുകളെ അപേക്ഷിച്ച് ആകര്‍ഷകമായ പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം. ഒറ്റത്തവണ നിക്ഷേപത്തിലൂടെ തന്നെ മികച്ച പലിശ വരുമാനം നേടാന്‍ ഇതുവഴി സാധിക്കും.
നിക്ഷേപത്തിന് സുരക്ഷയും മെച്ചപ്പെട്ട റിട്ടേണും ലഭിക്കാന്‍ പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് സ്‌കീം തെരഞ്ഞെടുക്കുന്നത് അഭികാമ്യമാണ്. ബാങ്ക് എഫ്ഡി പോലെ പോസ്റ്റ് ഓഫീസ് എഫ്ഡി എന്നാണ് ടൈം ഡെപ്പോസിറ്റ് സ്‌കീമിനെ വിശേഷിപ്പിക്കുന്നത്. വിവിധ കാലയളവിലേക്കായി നിക്ഷേപിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്‌കീം. 6.9 ശതമാനം മുതല്‍ 7.5 ശതമാനം വരെയാണ് പലിശ.
നിക്ഷേപകന്റെ ആവശ്യാനുസരണം ദീര്‍ഘകാലത്തേയ്ക്കും ഹ്രസ്വകാലത്തേയ്ക്കും ഇതില്‍ നിക്ഷേപിക്കാനാകും. ഒരു വര്‍ഷം, രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം, അഞ്ചുവര്‍ഷം എന്നിങ്ങനെ നിക്ഷേപിക്കാനുള്ള ഓപ്ഷന്‍ ആണ് ഇതിനുള്ളത്. ജോയിന്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ആകും എന്നതാണ് മറ്റൊരു പ്രത്യേകത. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കും ഈ സ്‌കീം തെരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ കുട്ടികള്‍ക്ക് പത്തുവയസില്‍ കൂടുതല്‍ പ്രായം ഉണ്ടായിരിക്കണം.
കുറഞ്ഞത് ആയിരം രൂപയാണ് നിക്ഷേപിക്കേണ്ടത്. ഒരു വര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 6.9 ശതമാനം പലിശയാണ് ലഭിക്കുക. രണ്ടുവര്‍ഷം കാലാവധി ഉദ്ദേശിച്ചാണ് നിക്ഷേപിക്കുന്നതെങ്കില്‍ 7.5 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്.
അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ നികുതി ഇളവിന് അര്‍ഹതയുണ്ട്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമാണ് നികുതി ഇളവ്. അഞ്ചുവര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം ലഭ്യമല്ല. ഡെപ്പോസിറ്റ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പണം പിന്‍വലിക്കാം. എന്നാല്‍ പിഴ ഈടാക്കും.
പലിശ വരുമാനമായി അഞ്ചുലക്ഷം രൂപ കിട്ടാന്‍ ഒരു നിക്ഷേപകന്‍ അഞ്ച് വര്‍ഷത്തേയ്ക്ക് ഒറ്റത്തവണയായി 11.5 ലക്ഷം രൂപ നിക്ഷേപിക്കണം. അങ്ങനെ വരുമ്പോള്‍ കാലാവധി കഴിയുമ്പോള്‍ 16,67,440 രൂപയാണ് ആകെ ലഭിക്കുക. പലിശ വരുമാനമായി മാത്രം 5,17,440 രൂപയാണ് ലഭിക്കുക. ഇനി 13.50 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശയായി മാത്രം 6,07,430 രൂപ ലഭിക്കും. അതായത് അഞ്ചുവര്‍ഷം കഴിയുമ്പോള്‍ അക്കൗണ്ടില്‍ ആകെ 19,57,430 രൂപയാണ് ഉണ്ടാവുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates