അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, അറിയാം പോസ്റ്റ് ഓഫീസും കെഎസ്എഫ്ഇ എഫ്ഡിയും തമ്മിലുള്ള വ്യത്യാസം

നഷ്ടസാധ്യത ഇല്ലാത്തത് കൊണ്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമില്‍ വിശ്വാസം അര്‍പ്പിക്കുന്നവര്‍ നിരവധിപ്പേരുണ്ട്
post office time deposit scheme vs ksfe fixed deposit scheme
post office time deposit scheme vs ksfe fixed deposit scheme
Updated on
2 min read

ഷ്ടസാധ്യത ഇല്ലാത്തത് കൊണ്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമില്‍ വിശ്വാസം അര്‍പ്പിക്കുന്നവര്‍ നിരവധിപ്പേരുണ്ട്. സ്ഥിരമായി വരുമാനം ലഭിക്കുമെന്നതിനാല്‍ പ്രായമായവരില്‍ ഭൂരിഭാഗം പേര്‍ക്കും ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിക്ഷേപമുണ്ട്. രാജ്യത്തെ എല്ലാ ബാങ്കുകളും സ്ഥിര നിക്ഷേപം അഥവാ എഫ്ഡി സ്‌കീമുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബാങ്ക് പോലെ തന്നെ പോസ്റ്റ് ഓഫീസും, കെഎസ്എഫ്ഇയും മികച്ച സ്ഥിര നിക്ഷേപ സ്‌കീമുകള്‍ നല്‍കുന്നുണ്ട്. ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതു പോലെ ദീര്‍ഘമായ കാലാവധികള്‍ നല്‍കുന്നില്ലെങ്കിലും ഉയര്‍ന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസും കെഎസ്എഫ്ഇയും നല്‍കുന്നത്.

2025ല്‍ ആര്‍ബിഐ ഗണ്യമായി റിപ്പോ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് എഫ്ഡികളുടെ പലിശ നിരക്കുകളിലും ബാങ്കുകള്‍ കുറവു വരുത്തിയിട്ടുണ്ട്. എന്നാല്‍ പോസ്റ്റ് ഓഫീസും കെഎസ്എഫ്ഇയും ഇപ്പോഴും എഫ്ഡിക്ക് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന പോസ്റ്റ് ഓഫീസ് എഫ്ഡിയും കെഎസ്എഫ്ഇ എഫ്ഡിയും തമ്മിലുള്ള വ്യത്യാസം അറിയാം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

ടൈം ഡെപ്പോസിറ്റ് എന്നറിയപ്പെടുന്ന പോസ്റ്റ് ഓഫീസ് എഫ്ഡി നാല് വ്യത്യസ്ത കാലാവധിയില്‍ നിക്ഷേപിക്കാവുന്ന സ്ഥിര നിക്ഷേപ പദ്ധതിയാണ്. പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ എപ്പോഴും സുരക്ഷിത നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. 1,2,3,5 എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ കാലാവധി. നിലവിലെ പലിശ നിരക്ക് പരിശോധിച്ചാല്‍ ഒരു വര്‍ഷത്തേക്ക് 6.9 ശതമാനവും രണ്ട് വര്‍ഷത്തേക്ക് 7 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 7.1 ശതമാനവും അഞ്ചു വര്‍ഷത്തേക്ക് 7.5 ശതമാനവും ടൈം ഡെപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നു.

കെഎസ്എഫ്ഇ എഫ്ഡി സ്‌കീം

ബാങ്കുകളിലെ എഫ്ഡി സ്‌കീമുകളുമായി ഏറെക്കുറെ സാമ്യമുണ്ടെങ്കിലും കെഎസ്എഫ്ഇയുടെ പലിശ നിരക്കില്‍ വലിയ വ്യത്യാസമുണ്ട്. കെഎസ്എഫ്ഇ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള എഫ്ഡി സ്‌കീമുകളാണ് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പോലെ തന്നെ കെഎസ്എഫ്ഇ എഫ്ഡിയും മൂന്ന് തരത്തിലുള്ള പലിശ നിരക്ക് വാ?ഗ്ദാനം ചെയ്യുന്നു.

ഒരു വര്‍ഷത്തെ കാലാവധിയില്‍ കെഎസ്എഫ്ഇ 8.50 ശതമാനം പലിശ നല്‍കുന്നു. ഒരു വര്‍ഷത്തിനു മുകളിലും രണ്ടു വര്‍ഷം വരെയുമുള്ള കാലാവധിയിലുള്ള നിക്ഷേപത്തിന് 8 ശതമാനം പലിശ നിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ നിക്ഷേപിച്ചാല്‍ കെഎസ്എഫ്ഇ 7.75 ശതമാനം പലിശ നിരക്ക് ഉറപ്പാക്കുന്നു.

post office time deposit scheme vs ksfe fixed deposit scheme
ഫാസ്ടാഗ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!, ഈ ലംഘനം കരിമ്പട്ടികയില്‍ എത്തിച്ചേക്കാം; കടുപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി

കെഎസ്എഫ്ഇ എഫ്ഡിയില്‍ മൂന്ന് വര്‍ഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 7.75 ശതമാനം പലിശ കണക്കാക്കിയാല്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്നത് 6,29,474 രൂപയായിരിക്കും. അതായത് മൂന്ന് വര്‍ഷത്തില്‍ ലഭിക്കുന്ന മൊത്തം പലിശ 1,29,474 രൂപയായിരിക്കും.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ മൂന്ന് വര്‍ഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന തുക 6,17,538 രൂപയായിരിക്കും. ഇവിടെ മൂന്ന് വര്‍ഷത്തേക്ക് 7.1 ശതമാനം പലിശ നിരക്കില്‍ ലഭിക്കുന്ന മൊത്തം പലിശ വരുമാനം 1,17,538 രൂപയായിരിക്കും.

post office time deposit scheme vs ksfe fixed deposit scheme
541 ഒഴിവുകള്‍, എസ്ബിഐ പ്രൊബേഷനറി ഓഫീസര്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷിച്ചില്ലേ?; ഇനി മണിക്കൂറുകള്‍ മാത്രം
Summary

post office time deposit scheme vs ksfe fixed deposit scheme, know the difference

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com