ഇഎംഐ പഴയപടി തന്നെ; റിപ്പോനിരക്കില്‍ മാറ്റം വരുത്തിയില്ല, റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം

മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം
Reserve Bank of India
Reserve Bank of India ഫയൽ
Updated on
1 min read

മുംബൈ: മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം. നാലാമത്തെ ദ്വൈമാസ ധനകാര്യ നയ സമിതി യോഗത്തില്‍ മുഖ്യ പലിശനിരക്കായ റിപ്പോനിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താനാണ് തീരുമാനിച്ചത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് മേല്‍ അധിക തീരുവ ചുമത്തുന്ന അമേരിക്കന്‍ നടപടിയുടെ ആഘാതവും മറ്റു ഭൗമരാഷ്ട്രീയ ചലനങ്ങളും നിരീക്ഷിച്ച് വരികയാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പണപ്പെരുപ്പ നിരക്ക് ഭീഷണി ഉള്‍പ്പെടെയുള്ള വിഷയങ്ങളും പരിഗണിച്ചാണ് നിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനം എടുത്തതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

ഫെബ്രുവരി മുതല്‍ മൂന്ന് ഘട്ടങ്ങളിലായി റിപ്പോനിരക്കില്‍ 100 ബേസിക് പോയിന്റിന്റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. ഇത്തവണ യുഎസ് താരിഫ് അടക്കമുള്ള വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യപലിശനിരക്കില്‍ മാറ്റം വരുത്താത്ത പണ വായ്പ നയ പ്രഖ്യാപനമായിരിക്കും റിസര്‍വ് ബാങ്ക് നടത്തുക എന്നതായിരുന്നു പ്രവചനം. ഇത് ശരിവെച്ച് ന്യൂട്രല്‍ കാഴ്ചപ്പാട് മുന്നോട്ടുവെച്ചാണ് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം ഉണ്ടായത്.

Reserve Bank of India
87,000 കടന്നു കുതിപ്പ്; സ്വര്‍ണ വില പുതിയ റെക്കോര്‍ഡില്‍

അതേസമയം ജിഡിപി വളര്‍ച്ചാ അനുമാനം ആര്‍ബിഐ ഭേദഗതി വരുത്തി. നേരത്തെ ഈ സാമ്പത്തിക വര്‍ഷം 6.5 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നതായിരുന്നു പ്രവചനം. ഇത് 6.8 ശതമാനമായാണ് ആര്‍ബിഐ ഉയര്‍ത്തിയത്. ചില്ലറ വില്‍പ്പന വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് അനുമാനം ഈ സാമ്പത്തികവര്‍ഷം 3.1 ശതമാനത്തില്‍ നിന്ന് 2.6 ശതമാനമായി താഴ്ത്തിയും ആര്‍ബിഐ ഭേദഗതി വരുത്തി.

Reserve Bank of India
യുപിഎസിലേക്ക് മാറാന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിയും അവസരം; സമയപരിധി രണ്ടുമാസത്തേയ്ക്ക് നീട്ടി
Summary

RBI MPC Meeting 2025 : RBI MPC Keeps Repo Rate Unchanged At 5.5%

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com