ഓഡിയോ മെസേജ് ഉപയോഗിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യും, നിരവധി എഐ ഫീച്ചറുകള്‍; റിയല്‍മി 15 പ്രോ ലോഞ്ച് ജൂലൈ 24ന്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി തങ്ങളുടെ ജനപ്രിയ മിഡ്-റേഞ്ച് സീരീസ് സ്മാര്‍ട്ട്ഫോണായ റിയല്‍മി 15 പ്രോ ഫൈവ് ജി ജൂലൈ 24 ന് ഇന്ത്യയില്‍ അവതരിപ്പിക്കും
realme 15 pro
Realme 15 proX
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി തങ്ങളുടെ ജനപ്രിയ മിഡ്-റേഞ്ച് സീരീസ് സ്മാര്‍ട്ട്ഫോണായ റിയല്‍മി 15 പ്രോ ഫൈവ് ജി ജൂലൈ 24 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി സ്മാര്‍ട്ട്ഫോണിന്റെ രൂപകല്‍പ്പന, സവിശേഷതകള്‍, എന്നിവ വെളിപ്പെടുത്തിക്കൊണ്ട് ബ്രാന്‍ഡ് അതിന്റെ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ടീസര്‍ പുറത്തിറക്കി. റിയല്‍മി 15 പ്രോ അതിന്റെ മുന്‍ഗാമിയെ അപേക്ഷിച്ച് വലിയ അപ്ഗ്രേഡുകളോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ ബാറ്ററി, പുതിയ ഡിസ്പ്ലേ, ശക്തമായ പ്രോസസര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്ന് കരുതുന്നു.

144Hz റിഫ്രഷ് റേറ്റും 6500nits വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള ഹൈപ്പര്‍ഗ്ലോ 4D കര്‍വ്+ അമോലെഡ് ഡിസ്പ്ലേ റിയല്‍മി 15 പ്രോയില്‍ പ്രതീക്ഷിക്കാം. ഡിസ്പ്ലേയ്ക്ക് 94 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതമുണ്ട്. കൂടാതെ 2,500Hz ടച്ച് റെസ്‌പോണ്‍സ് നിരക്കും വാഗ്ദാനം ചെയ്യുന്നു. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടെ ഫോണ്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

റിയല്‍മി 15 പ്രോ ഫൈവ് ജി TSMC യുടെ 4nm പ്രോസസ്സ് ഉപയോഗിച്ച് നിര്‍മ്മിച്ച സ്നാപ്ഡ്രാഗണ്‍ 7 Gen 4 പ്രോസസറാണ് ഫോണില്‍ ഉണ്ടാവുക. 512GB വരെ ഇന്റേണല്‍ സ്റ്റോറേജുള്ള 8GB, 12GB RAM വേരിയന്റുകളില്‍ ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, 80W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 7000mAh ബാറ്ററിയും സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരും. പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP69 റേറ്റിങ്ങും സ്മാര്‍ട്ട്ഫോണ്‍ നിലനിര്‍ത്തുമെന്ന് കരുതുന്നു.

realme 15 pro
ഫാസ്ടാഗ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!, ഈ ലംഘനം കരിമ്പട്ടികയില്‍ എത്തിച്ചേക്കാം; കടുപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി

റിയല്‍മി 15 പ്രോ നാല് കളര്‍ ഓപ്ഷനുകളിലാണ് വരിക. ഫ്‌ലോയിംഗ് സില്‍വര്‍, സില്‍ക്ക് പര്‍പ്പിള്‍, വെല്‍വെറ്റ് ഗ്രീന്‍, സില്‍ക്ക് പിങ്ക്. കൂടാതെ, വോയ്സ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്ന എഐ എഡിറ്റ് ജെനി, എഐ ഗെയിമിങ് കോച്ച് 2.0, എഐ അള്‍ട്രാ ടച്ച് കണ്‍ട്രോള്‍ എന്നിവ പോലുള്ള എഐ അധിഷ്ഠിത സവിശേഷതകളും ഇതില്‍ പ്രതീക്ഷിക്കാം. സ്മാര്‍ട്ട്ഫോണില്‍ 50MP ട്രിപ്പിള്‍ കാമറ സജ്ജീകരണവും 32MP ഫ്രണ്ട് ഫേസിങ്് കാമറയും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

realme 15 pro
വരുന്നു പുതിയ ഒരു വേരിയന്റ്, 79,999 രൂപ മുതല്‍ വില, 24MP സെന്‍സര്‍; ഐഫോണ്‍ 17 ലോഞ്ച് സെപ്റ്റംബറില്‍
Summary

Realme 15 Pro launch: Realme is launching its popular mid-range series smartphone, the Realme 15 Pro 5G, in India on July 24, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com